മെയ് അഞ്ചിന് റിലീസ് ചെയ്ത ദി കേരള സ്റ്റോറി ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

മുംബൈ: കഴിഞ്ഞ ദിവസമാണ് വിവാദ ചിത്രമായ 'ദി കേരള സ്റ്റോറി' സംവിധായകൻ സു​ദീപ്തോ സെന്നും നടി ആദാ ശർമയും അപകടത്തിൽപ്പെട്ട വാർത്തകള്‍ പുറത്തുവന്നത്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. പിന്നാലെ ആദാ ശർമ പങ്കുവച്ച ട്വീറ്റ് ആണ് ശ്രദ്ധനേടുന്നത്. അപകടത്തിന് ശേഷം താൻ സുഖമായിരിക്കുന്നുവെന്നും വലിയ പ്രശ്‍നങ്ങൾ ഒന്നും ഇല്ലെന്നും ആദാ ശർമ്മ ട്വീറ്റ് ചെയ്‍തുതു.

'എനിക്ക് സുഖമാണ് സുഹൃത്തുക്കളെ. ഞങ്ങളുടെ അപകടത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ കാരണം ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ടീം മുഴുവനും, ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു. ഗൗരവമായി ഒന്നുമില്ല. വലിയ പ്രശ്‍നങ്ങൾ ഒന്നുമില്ല. ഉത്കണ്ഠകൾക്ക് നന്ദി', എന്നാണ് ആദാ ശർമ കുറിച്ചത്. 

Scroll to load tweet…

സംവിധായകനും നടിയും കരിംന​ഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പിന്നാലെ പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണം ആദാ ശർമ്മയ്ക്കും വധഭീഷണിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

മലയാളത്തിന് അഭിമാനം, പ്രളയം തട്ടിയെടുത്ത കൂടപ്പിറപ്പുകളെ ഓർക്കാനൊരു അവസരം; സന്ദീപ് ജി വാര്യർ

അതേസമയം, മെയ് അഞ്ചിന് റിലീസ് ചെയ്ത ദി കേരള സ്റ്റോറി ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചു. ആകെമൊത്തം 112.99 കോടിയാണ് ദി കേരള സ്റ്റോറി സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി(NBOC) കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം ആയിരിക്കുകയാണ് ദി കേരള സ്റ്റോറി. ഒന്നാമത് ഷാരൂഖ് ഖാൻ ചിത്രം പത്താൻ ആണ്. തു ജൂതി മെയിൻ മക്കാർ, കിസികാ ഭായ് കിസികി ​​ജാൻ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News