Asianet News MalayalamAsianet News Malayalam

പശ്ചിമ ബംഗാളിൽ കോൺഗ്രസ് - സിപിഎം പാര്‍ട്ടികൾ സഖ്യത്തിലേക്ക്; അമേഠിയിൽ സഖ്യസ്ഥാനാര്‍ത്ഥിയാകുമോ വരുൺ ഗാന്ധി?

ബിജെപി വരുൺ ഗാന്ധിയെ വെട്ടാൻ ശ്രമിക്കുകയാണെന്ന് വിവരവും പുറത്തുവരുന്നുണ്ട്. ബിജെപി ഇക്കുറി വരുൺ ഗാന്ധിക്ക് സീറ്റ് നൽകില്ലെന്നാണ് കരുതുന്നത്

Congress CPIM alliance in Bengal Varun Gandhi might contest election in Amethi for INDIA ally kgn
Author
First Published Mar 20, 2024, 7:12 AM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിലേക്ക്. കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും. 24 സീറ്റുകളിൽ ഇടതു പാർട്ടികൾ മത്സരിക്കും. ഐ എസ് എഫ് 6 സീറ്റുകളിലും മത്സരിക്കും. ചില സീറ്റുകളിൽ കൂടി പാർട്ടികൾ തമ്മിൽ ചർച്ച തുടരുന്നുണ്ട്. മുർഷിദാബാദ്, പുരൂലിയ, റായ്ഗഞ്ച് സീറ്റുകളിലാണ് ചർച്ച. 17 സീറ്റുകളിൽ ഇടതുമുന്നണി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്നും യോഗം ചേരുന്നുണ്ട്. അമേഠി, റായ്ബറേലി സീറ്റുകളിൽ ഇന്നും ചര്‍ച്ച നടക്കില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കാൻ കുറവെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു.

അതിനിടെ ബിജെപി വരുൺ ഗാന്ധിയെ വെട്ടാൻ ശ്രമിക്കുകയാണെന്ന് വിവരവും പുറത്തുവരുന്നുണ്ട്. ബിജെപി ഇക്കുറി വരുൺ ഗാന്ധിക്ക് സീറ്റ് നൽകില്ലെന്നാണ് കരുതുന്നത്. മനേക ഗാന്ധിയെ സുൽത്താൻ പൂര്‍ സീറ്റിൽ നിലനിര്‍ത്തും. ബിജെപി നേതൃത്വത്തിനും യോഗി ആദിത്യനാഥിനുമെതിരെ ഉയര്‍ത്തിയ വിമര്‍ശനമാണ് വരുണിന് തിരിച്ചടിയാകരുന്നത്. ബിജെപി സീറ്റ് നൽകിയില്ലെങ്കിൽ വരുൺ ഗാന്ധി സമാജ് വാദി പാർട്ടിക്കൊപ്പം ചേർന്നേക്കും. സമാജ്‌വാദി പാര്‍ട്ടിയിലെത്തുകയാണെങ്കിൽ വരുൺ ഗാന്ധിയാവും സഖ്യസ്ഥാനാര്‍ത്ഥിയായി അമേഠിയിൽ മത്സരിക്കുക. അമേഠി സീറ്റിൽ സമാജ്‌വാദി പാര്‍ട്ടിയും കോൺഗ്രസും സ്ഥാനാര്‍ത്ഥിയെ പിൻവലിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios