കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ, വാക്സീൻ വിതരണം 200 കോടി കടക്കുന്നു

By Web TeamFirst Published Jul 17, 2022, 9:44 AM IST
Highlights

ഇതിനിടെ രാജ്യത്തെ കോവിഡ് വാക്സിൻ വിതരണം ഇന്ന് 200 കോടി കടക്കും. 2 ബില്യൺ ഡോസ് 18 മാസം കൊണ്ടാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്

ദില്ലി : രാജ്യത്ത് കൊവിഡ് കേസുകൾ (covid)ഉയർന്നു തന്നെ . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . പൊസിറ്റിവിറ്റി നിരക്കിലും(positivity rate) വർധന ഉണ്ട്. 5.23 ശതമാനം ആയി പോസിറ്റിവിറ്റി നിരക്ക് ഉയർന്നു. 

കേരളത്തിലെ കൊവിഡ് കണക്ക് 

സംസ്ഥാനത്ത് ഇന്നലെ 2601 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മരണവും കൊവിഡ് കാരണമാണെന്നും സ്ഥിരീകരിച്ചു. 

ഇതിനിടെ രാജ്യത്തെ കോവിഡ് വാക്സിൻ വിതരണം ഇന്ന് 200 കോടി കടക്കും. 2 ബില്യൺ ഡോസ് 18 മാസം കൊണ്ടാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.

മങ്കിപോക്സ്: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കും, വിമാനത്താവളങ്ങളിൽ സ്ക്രീനിംഗ് നടത്തും

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കും. വിമാനത്താവളങ്ങളിൽ രോഗലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്ക്രീൻ ചെയ്യും. പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചിക്കൻ പോക്‌സ് സമാന ലക്ഷണങ്ങൾ ഉള്ളവർക്ക് റാൻഡം പരിശോധന ജില്ലകളിൽ ഉടൻ തുടങ്ങും. മങ്കി പോക്‌സ് വ്യാപനം ഉണ്ടായോ എന്നറിയാൻ ആണിത്. ഇന്നലെ തിരുവനന്തപുരത്ത് സന്ദർശനം നടത്തിയ കേന്ദ്രസംഘം രോഗിയുടെ സ്വദേശമായ കൊല്ലത്ത് ഇന്ന് സന്ദർശനം നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിലുള്ള മറ്റാർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

tags
click me!