
ദില്ലി: കോണ്‍ഗ്രസിന്‍റെ ചിന്ഹമായ കൈപ്പത്തിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി നേതാവ്. പോളിംഗ് ബൂത്തില്‍ ചിഹ്നം പ്രദര്‍ശിപ്പിക്കരുതെന്ന ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസിന്‍റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ശരീരത്തിന്‍റെ ഭാഗമായതിനാല്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ കോണ്‍ഗ്രസിന്‍റെ ചിന്ഹം വ്യാപകാമായി പ്രദര്‍ശിപ്പിക്കുന്ന സാഹചര്യമുണ്ടാകുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
കൈപ്പത്തി ചിഹ്നം അടിയന്തരമായി മരവിപ്പിക്കണമെന്നാണ് പരാതിയിലെ ആവശ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. മനുഷ്യ ശരീരത്തിന്‍റെ ഭാഗമായ ഏക തെരഞ്ഞെടുപ്പ് ചിന്ഹമാണ് കൈപ്പത്തിയെന്നും ഇത് ഒരിക്കലും മാറ്റിവെക്കാൻ കഴിയാത്തതാണെന്നുമാണ് പരാതിയില്‍ പറയുന്നത്. പോളിംഗ് ബൂത്തിന്‍റെ 100 മീറ്റര്‍ പരിധിയില്‍ യാതൊരു വിധി പ്രചാരണവും പാടില്ലെന്നിരിക്കെ കൈപ്പത്തി ചിഹ്നം വോട്ടര്‍മാരെ വോട്ടെടുപ്പ് നടക്കുമ്പോള്‍ പോലും സ്വാധീനിക്കാൻ കഴിയുന്നതാണെന്നും പരാതിയില്‍ പറയുന്നു.
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം, ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും; വിശദാംശങ്ങളറിയാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam