പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കാം! 130-ാം ഭരണഘടനാ ഭേദ​ഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ, എതിർപ്പുമായി പ്രതിപക്ഷം

Published : Jul 01, 2026, 06:56 PM IST
Indian Parliament

Synopsis

കഴിഞ്ഞ ഓഗസ്റ്റില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ അപരാജിത സാരംഗി അധ്യക്ഷയായ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിട്ടിരുന്നു.

ദില്ലി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ അറസ്റ്റിലായി മുപ്പത് ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയയും, മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പദവികളില്‍ നിന്ന് മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 130-ാം ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടു വന്നേക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ അപരാജിത സാരംഗി അധ്യക്ഷയായ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിട്ടിരുന്നു. കോണ്‍ഗ്രസടക്കം പ്രതിപക്ഷ പാര്‍ട്ടുകള്‍ ജെപിസി നടപടികളോട് സഹകരിച്ചിരുന്നില്ല. പാര്‍ലമെന്‍റിലും ബില്ലിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് ബില്ല് വീണ്ടും കൊണ്ടുവരനാണ് നീക്കം. നിയമം ദുരുപയോഗം ചെയ്യാനുള്ള ചില വ്യവസ്ഥകള്‍ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയേക്കും. ശിവസേനയില്‍ നിന്നും ടിഎംസിയില്‍ നിന്നും എംപിമാരെ ചാടിച്ചെങ്കിലും ഭരണഘടന ഭേദഗതി ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം ഇപ്പോഴും എന്‍ഡിഎക്കില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂൾ കുട്ടികൾക്ക് സൗജന്യ ഇലക്ട്രിക് സൈക്കിൾ നൽകുമെന്ന പ്രധാനമന്ത്രിയുടെ വീഡിയോ വ്യാജം; മുന്നറിയിപ്പുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ
അയോധ്യ: കുംഭമേള കാലത്ത് പരമാവധി അടിച്ചുമാറ്റി; യോ​ഗ സെന്ററിൽ പെട്ടികളിലാക്കി ഒളിപ്പിച്ചു; എസ്ബിഐ ജീവനക്കാരും നിരീക്ഷണത്തിൽ