Union Budget 2022 : പുതിയ ബജറ്റ് രാജ്യ വികസനത്തിന്; പുതിയ ഇന്ത്യയിലേക്കുള്ള ചുവട് വയ്പെന്നും പ്രധാനമന്ത്രി

Web Desk   | Asianet News
Published : Feb 02, 2022, 12:58 PM ISTUpdated : Feb 02, 2022, 01:04 PM IST
Union Budget 2022 : പുതിയ ബജറ്റ് രാജ്യ വികസനത്തിന്; പുതിയ ഇന്ത്യയിലേക്കുള്ള ചുവട് വയ്പെന്നും പ്രധാനമന്ത്രി

Synopsis

ജിഡിപിയും കയറ്റുമതിയും ഇരട്ടിച്ചു. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുകയും സർക്കാരിൻ്റെ ലക്ഷ്യമാണ്. ലോകം ഇന്ത്യയുടെ വളർച്ചയെ ഉറ്റുനോക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 


ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് (Budget)ജനകീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi).പുതിയ ബജറ്റ് രാജ്യ വികസനത്തിനെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു.കൊവിഡ് നിരവധി വെല്ലുവിളികൾ ഉയർത്തി. അതിനെയെല്ലാം അതിജീവിക്കാനായി. എല്ലാ മേഖലകളിലും സ്വയംപര്യാപ്തത നേടുകയെന്നതാണ് മുഖ്യം.പുതിയ ഇന്ത്യയിലേക്കുള്ള ചുവട് വയ്പാണ് ബജറ്റ്. ജിഡിപിയും കയറ്റുമതിയും ഇരട്ടിച്ചു. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുകയും സർക്കാരിൻ്റെ ലക്ഷ്യമാണ്. ലോകം ഇന്ത്യയുടെ വളർച്ചയെ ഉറ്റുനോക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ബജറ്റിനെ ജനം സ്വീകരിച്ചുവെന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞു . എല്ലാ മേഖലകളും പരിഗണിക്കപ്പെട്ടുവെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. ബജറ്റ് അവതരണത്തിന് ശേഷം ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

ജനപ്രിയവും പുരോഗമനപരവുമായി ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിർമ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നീ പർവ്വത മേഖലകൾക്കായി പ്രഖ്യാപിച്ച പർവത് മാല പദ്ധതി മേഖലയിൽ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും അതിർത്തി ഗ്രാമങ്ങളെ ശക്തിപ്പെടുത്തുന്നുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 

ഗംഗാ നദീ തീരത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കർഷകരുടെ ക്ഷേമത്തിനായി വലിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്നും ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗംഗാ തീരത്തെ കൃഷി  രീതിയിൽ മാറ്റം വരുന്നതോടെ ഗംഗ വിഷമുക്തമാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി; മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി