
ദില്ലി: നാളെ നടക്കാനിരിക്കുന്ന ദേശീയ വനിതാ കമ്മീഷന്റെ ( National Commission for Women) സ്ഥാപക ദിന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) അഭിസംബോധന ചെയ്യും. വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് 30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. വിവിധ മേഖലകളിലെ വനിതകളുടെ നേട്ടങ്ങൾ ആഘോഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഷീ ദി ചേഞ്ച് മേക്കർ’ എന്നതാണ് പരിപാടിയുടെ പ്രമേയം.
സംസ്ഥാന വനിതാ കമ്മീഷനുകൾ, സംസ്ഥാന ഗവണ്മെന്റുകളിലെ വനിതാ-ശിശു വികസന വകുപ്പ്, സർവകലാശാലകൾ , കോളേജ് അധ്യാപിക അധ്യാപകർ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, വനിതാ സംരംഭകർ, ബിസിനസ് സംഘടനകൾ എന്നിവർ പരിപാടിയുടെ ഭാഗമാകും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam