
ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ അറിയിക്കാൻ വാർത്താ സമ്മേളനത്തിനെത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രക്കൊപ്പം പങ്കെടുത്ത 2 രണ്ട് സ്ത്രീകളെയാണ് ഇപ്പോൾ ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗുമാണ് ഈ വലിയ ദൗത്യത്തിൽ കരുത്തോടെ നമ്മുടെ സൈന്യത്തെ നയിച്ച വനിതകൾ. ഇരുവരും വേദിയിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ സായുധ സേനയിലെ മുതിർന്ന വനിതാ ഓഫീസർമാരായ ഇവരെക്കുറിച്ച് കൂടൂുതലറിയാം...
കേണൽ സോഫിയ ഖുറേഷി
ഇന്ത്യൻ ആർമിയുടെ കോർപ്സ് ഓഫ് സിഗ്നൽസിലെ ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. 35 വയസിനുള്ളിൽ സൈന്യത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും കേണൽ സോഫിയ ഖുറേഷിക്ക് സാധിച്ചിട്ടുണ്ട്.
2016 ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് -18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറായി സോഫിയ ചരിത്രം സൃഷ്ടിച്ചാണ് ചുമതലയേറ്റത്. ഇതു വരെ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ പ്രധാന രാജ്യങ്ങളുടെ സൈനിക അഭ്യാസമായിരുന്നു ഇത്. മാർച്ച് 2 മുതൽ മാർച്ച് 8 വരെ പൂനെയിൽ നടന്ന സൈനിക അഭ്യാസത്തിൽ ആസിയാൻ അംഗരാജ്യങ്ങളും ജപ്പാൻ, ചൈന, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ആഗോള ശക്തികളും ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. ഇതിൽ, ഒരു സംഘത്തെ നയിച്ച ഏക വനിതാ ഓഫീസറായി ലെഫ്റ്റനന്റ് കേണൽ ഖുറേഷി അന്നേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അവരുടെ നേതൃത്വ പാടവത്തിനും, പ്രവർത്തന മികവിനും വലിയ തെളിവാണിത്.
2006 ൽ കോംഗോയിലെ ഐക്യരാഷ്ട്രസഭ മിഷനിൽ ഉണ്ടായിരുന്നതുൾപ്പെടെ ആറ് വർഷത്തോളം യുഎൻ പീസ് കീപ്പിംഗ് ഓപ്പറേഷനുകളിലും (പികെഒ) പ്രവർത്തിച്ചിട്ടുണ്ട്. ഗുജറാത്ത് ആണ് സോഫിയയുടെ ജന്മദേശം. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ കേണൽ സോഫിയ ഖുറേഷിയുടെ മുത്തച്ഛൻ ഇന്ത്യൻ ഉദ്യോഗസ്ഥനായിരുന്നു. മെക്കാനൈസ്ഡ് ഇൻഫൻട്രി ഓഫീസറാണ് ഭർത്താവ്.
കമാന്റർ വ്യോമികാ സിങ്
ചെറുപ്പം മുതലേ വ്യോമസേനയിൽ ചേരാനുള്ള ആഗ്രഹവും ദൃഢനിശ്ചയവുമാണ് വിംഗ് കമാൻഡർ വ്യോമിക സിങ്ങിനെ ഇത്ര ഉയരത്തിൽ പറക്കാൻ കൂട്ടു നിന്നത്. ചെറിയ കുട്ടിയായിരിക്കുമ്പോൾ പറക്കണമെന്ന് ആഗ്രഹിച്ച ആ പെണ്‍കുട്ടിയിന്ന് ഇന്ത്യൻ വ്യോമ സേനയുടെ അഭിമാനമായി പറക്കുകയാണ്.
തന്റെ ലക്ഷ്യം നേടാനായി വ്യോമിക സ്കൂൾ കാലഘട്ടത്തിൽ നാഷണൽ കേഡറ്റ് കോർപ്സിൽ (എൻസിസി) ചേർന്നു. പിന്നീട് എഞ്ചിനീയറിംഗ് ബിരുദം നേടി. തന്റെ കുടുംബത്തിൽ സൈന്യത്തിൽ ചേരുന്ന ആദ്യ വനിതയായിരുന്നു വ്യോമിക സിങ്. 2019 ഡിസംബർ 18 ന്, ഹെലികോപ്റ്റർ പൈലറ്റായി കമ്മീഷൻ ചെയ്തതിന് ശേഷം അവർക്ക് ഫയർ ഫോഴിസിന്റെ ഫ്ലയിങ് ബ്രാഞ്ചിൽ സ്ഥിരമായി.
2,500-ലധികം ഫ്ലൈറ്റ് അവറുകൾ പൂർത്തിയാക്കിയിട്ടുണ്ട് ഈ വനിതാ വിംഗ് കമാൻഡർ. വടക്കുകിഴക്കൻ മേഖല, ജമ്മു & കശ്മീർ തുടങ്ങിയ ഏറ്റവും ദുഷ്‌കരമായ ചില സ്ഥലങ്ങളിലും ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകൾ പറത്തിയിട്ടുണ്ട്. നിരവധി രക്ഷാപ്രവർത്തനങ്ങളിൽ അവർ നിർണായക പങ്കുവഹിച്ചു. 2020 നവംബറിൽ, അരുണാചൽ പ്രദേശിൽ ഒരു സുപ്രധാന ദൗത്യത്തിന് നേതൃത്വം നൽകി. വിദൂര പ്രദേശങ്ങളിലും, വലിയ ഉയരങ്ങളിലും, ജീവൻ രക്ഷിക്കാൻ വ്യോമ സഹായം അത്യാവശ്യമായ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും അവർ ഉലയാതെ നിന്നു.
ഔദ്യോഗിക ചുമതലകൾക്കപ്പുറം, 2021 ൽ 21,650 അടി ഉയരമുള്ള മണിരംഗ് പർവതത്തിലേക്കുള്ള സ്ത്രീകൾ മാത്രമുള്ള ഒരു ക്ലൈംബിംഗ് യാത്രയിൽ അവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...