
ദില്ലി: സത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. വിവാഹപ്രായം പാർലമെൻ്റിൻ്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ആരെയും സന്തോഷിപ്പിക്കാനല്ല കോടതിയെന്നും ഭരണഘടന ചുമതലകൾ നിർവഹിക്കാനാണെന്നും കോടതി വാദത്തിനിടെ പറഞ്ഞു. കോടതി രാഷ്ട്രീയകാര്യങ്ങൾക്ക് വേദിയാകരുതെന്ന പരാമർശവുമുണ്ടായി.ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയായിരുന്നു ഹർജിക്കാരൻ. . പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹപ്രായത്തിലെ വ്യത്യാസം തുല്ല്യതക്ക് എതിരാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam