
ദില്ലി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമങ്ങൾക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്. സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ അമിത അധികാര പ്രയോഗം തടയുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ദില്ലിയിലെ സമരക്കാർക്ക് നേരെ നടന്ന അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുന്നതും കോടതി പരിഗണനയിലാണ്. ഇക്കാര്യത്തിൽ ഇന്ന് ഉത്തരവുണ്ടായേക്കും. അതേസമയം ബീഹാറിൽ സമരക്കാർക്ക് നേരെ എ കെ 47 ഉപയോഗിച്ച് വെടിവെച്ചെന്നും എന്നാൽ ആർക്കും പരിക്കേറ്റില്ലെന്നും ബിഹാർ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam