ഹസൻപൂരിൽ വിജയക്കൊടി പാറിച്ച്  തേജ് പ്രതാപ് യാദവ്

Published : Nov 10, 2020, 08:25 PM ISTUpdated : Nov 10, 2020, 08:28 PM IST
ഹസൻപൂരിൽ വിജയക്കൊടി പാറിച്ച്  തേജ് പ്രതാപ് യാദവ്

Synopsis

ജെഡിയു സ്ഥാനാർത്ഥി രാജ് കുമാർ റായിയെ 21139 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പിന്നിൽ പോയ തേജ് പ്രതാപ് യാദവ് 80,991 വോട്ടുകൾ നേടിയാണ് വിജയം സ്വന്തമാക്കിയത്.

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹസൻപൂർ മണ്ഡലത്തിൽ ലാലുപ്രസാദ് യാദവിന്റെ മകനും തേജസ്വി യാദവിന്റെ സഹോദരനുമായ തേജ് പ്രതാപ് യാദവ്  വിജയിച്ചു. ജെഡിയു സ്ഥാനാർത്ഥി രാജ് കുമാർ റായിയെ 21139 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പിന്നിൽ പോയ തേജ് പ്രതാപ് യാദവ് 80,991 വോട്ടുകൾ നേടിയാണ് വിജയം സ്വന്തമാക്കിയത്. ഇവിടെ ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 

ബിഹാർ  നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നില വീണ്ടും മാറി മറിയുകയാണ്. ഒടുവിലെ കണക്കുകൾ പ്രകാരം എൻഡിഎ 126
സീറ്റുകളിലും മഹാസഖ്യം 110 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. 30 തിൽ കൂടുതൽ മണ്ഡലങ്ങളിൽ ആയിരം വോട്ട് വ്യത്യാസത്തിലും 100 ൽ കൂടുതൽ മണ്ഡലങ്ങളിൽ അയ്യായിരം വോട്ട് വ്യത്യാസത്തിലുമാണ് ഇരുമുന്നണികളുടേയും മുന്നേറ്റം. ഇത് മാറി മറിയാൻ സാധ്യതയുണ്ട്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു