High Court : രാജ്യത്തെ ഹൈക്കോടതികളിൽ 411 ജഡ്ജിമാരുടെ ഒഴിവുകൾ, കൂടുതൽ അലഹബാദിൽ, കേരളത്തിൽ 8 ഒഴിവ്

Published : Feb 12, 2022, 07:47 AM IST
High Court : രാജ്യത്തെ ഹൈക്കോടതികളിൽ 411 ജഡ്ജിമാരുടെ ഒഴിവുകൾ, കൂടുതൽ അലഹബാദിൽ, കേരളത്തിൽ 8 ഒഴിവ്

Synopsis

കണക്ക് വന്നതിന് പിന്നാലെ മൂന്ന് ഹൈക്കോടതികളിലായി 16 ജഡ്ജിമാരുടെ നിയമനം പൂർത്തിയാക്കി നിയമമന്ത്രാലയം ഉത്തരവിറക്കി. 

ദില്ലി: രാജ്യത്തെ ഹൈക്കോടതികളിൽ (High Court) 411 ജഡ്ജിമാരുടെ ഒഴിവുകളെന്ന് നിയമമന്ത്രാലയം. അലഹബാദ് ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ 8 ജഡ്ജിമാരുടെ ഒഴിവുകളുണ്ട്. കണക്ക് വന്നതിന് പിന്നാലെ മൂന്ന് ഹൈക്കോടതികളിലായി 16 ജഡ്ജിമാരുടെ നിയമനം പൂർത്തിയാക്കി നിയമമന്ത്രാലയം ഉത്തരവിറക്കി. 

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലുമായി 1098  ജഡ്ജിമാരെയാണ് ആകെ ആവശ്യമുള്ളത് . ഇതിൽ 829 പേർ സ്ഥിരം ജഡ്ജിമാരും 269 പേർ അഡീഷണൽ ജഡ്ജിമാരുമാണ്. എന്നാൽ നിലവിൽ 687 ജഡ്ജിമാരാണ് സ്ഥാനത്തുള്ളത്. 67 ജഡ്ജിമാരുടെ ഒഴിവോടെ അലഹബാദ് ഹൈക്കോടതിയാണ് നിയമനക്കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത്. 

നിലവിൽ, 172 നിയമന നിർദേശങ്ങൾ സർക്കാരും സുപ്രീം കോടതി കൊളീജിയവും ചേർന്നുള്ള പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. ഹൈക്കോടതികളിലെ 239 ഒഴിവുകളുടെ കാര്യത്തിൽ കൊളീജിയത്തിന്റെ കൂടുതൽ ശുപാർശകൾ ഇനിയും ലഭിക്കാനുണ്ട്. വിവിധ ഭരണഘടന സംവിധാനങ്ങളുടെ കൂടിയാലോചനയ്ക്കും അംഗീകാരത്തിനും ശേഷമാണ് നിയമനപ്രക്രിയ പൂർത്തിയാകുന്നത്. കണക്ക് വന്നതിന് പിന്നാലെ 3 ഹൈക്കോടതികളിലായി 16 ജഡ്ജിമാരുടെ നിയമനം പൂർത്തിയാക്കി നിയമമന്ത്രാലയം ഉത്തരവിറക്കി

അതേ സമയം ജഡ്ജിമാരുടെ സ്ഥാനക്കയറ്റവും വിരമിക്കലും രാജിയുമടക്കം ഇതിന് ആനുപാതികമല്ലെന്നത് കൊണ്ടാണ് കൂടുതൽ ഒഴിവുകളുണ്ടാകുന്നത്. ഒരു ഹൈക്കോടതി ജഡ്ജിയുടെ ഒഴിവ് നികത്തുന്നതിനുള്ള നിർദ്ദേശം ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഒഴിവ് ഉണ്ടാകുന്നതിന് ആറ് മാസം മുമ്പേ നൽകേണ്ടതുണ്ട്. എന്നാൽ, ആ സമയക്രമവും പലപ്പോഴും ഹൈക്കോടതികൾ പാലിക്കാറില്ല. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയിലെ 8 ജഡ്ജിമാരുടെയടക്കം രാജ്യത്ത് 411 ജഡ്ജിമാരുടെ ഒഴിവുണ്ടായത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
ശബരിമല സ്വർണക്കൊള്ള; സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ