രാജ്യത്ത് വിമാനത്തിൽ മദ്യം വിളമ്പാനുള്ള നിയമങ്ങൾ ഇവയാണ്

Published : Jan 08, 2023, 01:42 PM ISTUpdated : Jan 08, 2023, 01:44 PM IST
രാജ്യത്ത് വിമാനത്തിൽ മദ്യം വിളമ്പാനുള്ള നിയമങ്ങൾ ഇവയാണ്

Synopsis

നിലവിലെ നിയമം അനുസരിച്ച് ആഭ്യന്തര വിമാനങ്ങളിൽ മദ്യം വിളമ്പാനാകില്ല. മാത്രമല്ല യാത്രക്കാരന്റെ കൈവശമുള്ള മദ്യം ഉപയോഗിക്കാനും അനുവാദമില്ല. എന്നാൽ അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യം വിളമ്പാൻ അനുവാദമുണ്ട്.

ദില്ലി: വിമാനയാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തേക്ക് വ്യവസായി മൂത്രമൊഴിച്ച സംഭവം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വിമാനത്തിൽ മദ്യം വിളമ്പാനുള്ള നിലവിൽ രാജ്യത്തുള്ള നിയമങ്ങളും ചര്‍ച്ചയാവുന്നു. എയർ ഇന്ത്യ വിമാനങ്ങളിൽ മദ്യം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പുനപരിശോധിക്കാൻ ഒരുങ്ങുകയാണെന്നാണ് സൂചന. നിലവിൽ വിമാനത്തിൽ മദ്യം വിളമ്പാനുള്ള രാജ്യത്തുള്ള നിയമങ്ങൾ എന്തൊക്കെയാണ്. 

ഇന്ത്യൻ എയർ ക്രാഫ്റ്റ് നിയമം അനുസരിച്ച് ആഭ്യന്തര വിമാനങ്ങളിൽ മദ്യം നൽകുന്നതിനെ കുറിച്ച് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. നിലവിലെ നിയമം അനുസരിച്ച് ആഭ്യന്തര വിമാനങ്ങളിൽ മദ്യം വിളമ്പാനാകില്ല. മാത്രമല്ല യാത്രക്കാരന്റെ കൈവശമുള്ള മദ്യം ഉപയോഗിക്കാനും അനുവാദമില്ല. എന്നാൽ അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യം വിളമ്പാൻ അനുവാദമുണ്ട്. ഇന്ത്യയിലേക്ക് വരുന്നതും ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതുമായ വിമാനങ്ങളിൽ മദ്യം വിളമ്പാം. എന്നാൽ ഇക്കോണമി ക്ലാസ്, ഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് എന്നിവയിൽ ഒരോ വിമാനകമ്പനികൾക്കും മദ്യം വിളമ്പുന്നതിന് അവരുടേതായ അളവുണ്ട്. 

ചില ഇന്ത്യൻ വിമാനകമ്പനികളിൽ ഇക്കോണമി ക്ലാസുകളിൽ രണ്ട് മുതൽ നാല് പെഗ് വരെ മദ്യം നൽകാറുണ്ട്. എന്നാൽ ഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസുകളിൽ ഈ നിയന്ത്രണമില്ല, എന്നാൽ മദ്യം ആവശ്യപ്പെട്ടാല്‍ മാത്രമാണ് മിക്ക വിമാനക്കമ്പനികളും നൽകുന്നത്. ചില വിമാനക്കമ്പനികളിൽ ആദ്യം നൽകുന്ന മദ്യം സൌജന്യമാണ്, കൂടുതൽ വേണമെങ്കിൽ പണം നൽകണം. വിമാനക്കമ്പനി നൽകുന്ന മദ്യത്തിന്റെ അളവ് ഒരു യാത്രകാരൻ ഉപയോഗിക്കുമ്പോൾ ഒരു പരിധി കഴിഞ്ഞാൽ നിയന്ത്രണമിടാൻ എയർഹോസ്റ്റസിന് സാധിക്കും.

മദ്യം നൽകാതെ വന്നതിന് ജീവനക്കാരോട് മോശമായി പെരുമാറിയ സംഭവങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില മിഡിൽ ഈസ്റ്റ് വിമാനക്കമ്പനികളും മദ്യം വിളമ്പുന്നതിന് അനുവാദം നൽകിയിട്ടില്ല. വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാരണം യാത്രക്കാരിൽ സമ്മർദം ഉണ്ടായേക്കാമെന്നും അതിനാലാണ് മദ്യം നൽകുന്നത് എന്നുമാണ് പല എയർലൈനുകളുടെയും വിശദീകരണം. അതേസമയം പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ അവരുടെ വിമാനങ്ങളിൽ മദ്യം വിളമ്പുന്നതിലെ ചില പുന പരിശോധനയ്ക്ക് തയ്യാറെടുക്കുന്നു എന്നാണ് വിവരം,

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി