അവര്‍ കൃഷ്ണനും അര്‍ജുനനും അല്ല, ദുര്യോധനനും ശകുനിയും: നടന്‍ സിദ്ധാര്‍ഥ്

By Web TeamFirst Published Dec 16, 2019, 12:07 PM IST
Highlights

മുമ്പും നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടനാണ് സിദ്ധാര്‍ഥ്. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം പടരുമ്പോള്‍ പ്രതികരണവുമായി നടന്‍ സിദ്ധാര്‍ഥ്. ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സിദ്ധാര്‍ഥ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇവര്‍ രണ്ട് പേര്‍ കൃഷ്ണനും അര്‍ജുനനുമല്ലെന്നും ദുര്യോധനനും ശകുനിയുമാണെന്ന് നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. സര്‍വകലാശാലകളില്‍ കയറിയുള്ള പൊലീസ് ആക്രമണം അവസാനിപ്പിക്കണമെന്നും സിദ്ധാര്‍ഥ് ആവശ്യപ്പെട്ടു.

These two are not Krishna and Arjuna. They are Shakuni and Duryodhana.
Stop attacking ! Stop assaulting !

— Siddharth (@Actor_Siddharth)

പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ നല്‍കിയ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെയും സിദ്ധാര്‍ഥ് രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. മുമ്പും നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടനാണ് സിദ്ധാര്‍ഥ്. ഞായറാഴ്ചയാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സമരം രൂക്ഷമായത്. പൊലീസ് ക്യാമ്പസിനുള്ളില്‍ കയറി വിദ്യാര്‍ഥികളെ നേരിട്ടെങ്കിലും സമരത്തിന് അയവു വന്നിട്ടില്ല. തിങ്കളാഴ്ചയും സമരം തുടരുകയാണ്.

click me!