
ലക്നൌ: യുപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള (UP Election) ഒരുക്കങ്ങളുടെ തിരക്കിലാണ് രാഷ്ട്രീയ പാർട്ടികളെല്ലാം. ഇക്കുറി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അജണ്ടയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അടക്കമുള്ള വിഷയങ്ങളും (Women Issues) ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ എല്ലാ പാർട്ടികളുടെയും വനിതാ സംഘടനകൾ നിരന്തരം അവരെ സന്ദർശിക്കുകയും ഈ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 40 ശതമാനം പ്രാതിനിധ്യം പ്രഖ്യാപിച്ച് കോൺഗ്രസ് കളം നിറഞ്ഞപ്പോൾ മറ്റ് പാർട്ടികളും ഇതിന്റ ചുവട് പിടിച്ചു. മറ്റ് പാർട്ടികളിൽ നിന്ന് എത്തിയതെങ്കിലും 2022ലെ യുപി തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് ശക്തി പകരുന്ന സ്ത്രീകളെ കുറിച്ചറിയാം.
അപർണ്ണ യാദവ്
യുപി തിരഞ്ഞെടുപ്പിൽ വനിതാ നേതാക്കളുടെ കൂറുമാറ്റത്തിൽ ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നാണ് മുലായം സിംഗിന്റെ ഇളയ മരുമകൾ അപർണ്ണ യാദവനിന്റേത്. അടുത്തിടെയാണ് അപർണ്ണ സമാജ്‌വാദി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. അപർണ്ണയുടെ ബിജെപി പ്രവേശം എസ്പിയുടെ ദേശീയ അധ്യക്ഷനെ വരെ ആശങ്കയിലാക്കി. അപർണ്ണയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുന്നത് ഇതുകൊണ്ടാണ്. 2022 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമാണ് അപർണ്ണ. സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മികച്ച പാർട്ടിയും സർക്കാരും ബിജെപിയാണെന്ന് അപർണ്ണ പറഞ്ഞു. അപർണ്ണയെ മുൻനിർത്തിയുള്ള ക്യാംപയിനുകളിലൂടെ പാർട്ടിയുടെ നയങ്ങൾ ജനങ്ങളെ അറിയിക്കുന്ന തിരക്കിലാണ് ബിജെപി.
അദിതി സിംഗ്
റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്ന അദിതി സിംഗ് കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപി അംഗത്വമെടുത്തു.
ഇതുവരെ കോൺഗ്രസിന്റെ കോട്ടയായാണ് അപർണയുടെ സീറ്റ് ഇതുവരെ കണക്കാക്കപ്പെട്ടിരുന്നത്. അപർണ മത്സരിച്ച സീറ്റ് പാർട്ടിയുടേതല്ല, കുടുംബത്തിന്റെ ശക്തികേന്ദ്രമാണ്. അദിതി സിംഗിന്റെ പിതാവ് പരേതനായ അഖിലേഷ് സിംഗും ഇതേ സീറ്റിൽ നിന്നാണ് സ്വതന്ത്രനായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നത്. തന്റെ രാഷ്ട്രീയ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന അദിതി ഇപ്പോൾ ബിജെപിയിലാണ്. 2021 നവംബർ 24-ന് ബിജെപിയിൽ ചേർന്ന ശേഷം, 2022 ജനുവരി 20-ന് അദിതി സിംഗ് കോൺഗ്രസിൽ നിന്ന് രാജിവച്ചു.
സംഘമിത്ര മൗര്യ
ബുദോൻ എംപിയും സ്വാമി പ്രസാദ് മൗര്യയുടെ മകളുമായ സംഘമിത്ര മൗര്യയും 2022ലെ യുപി തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമാണ്. സംഘമിത്ര ബിഎസ്പി വിട്ട് ബിജെപിയിൽ ചേർന്നു. അതിനുശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അവർക്ക് ടിക്കറ്റ് നൽകുകയും ബുദോനിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്വാമി പ്രസാദ് മൗര്യ ബിജെപി വിട്ട് എസ്പിയിൽ ചേർന്നതിന് പിന്നാലെ സംഘമിത്രയും എസ്പിയിലേക്ക് പോകുമോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. എന്നാൽ, ഈ ചോദ്യങ്ങൾ നിഷേധിക്കുക മാത്രമല്ല, താൻ ബിജെപിക്കൊപ്പമാണെന്നും പ്രസ്താവനയിലൂടെ അവർ വ്യക്തമാക്കി. 2022ലെ യുപി തിരഞ്ഞെടുപ്പിൽ ബിജെപിയിലെ സ്ത്രീ മുഖങ്ങളിലൊരാളാണ് സംഘമിത്ര മൗര്യ.
റീത്ത ബഹുഗുണ ജോഷി
പ്രയാഗ്‌രാജിൽ നിന്നുള്ള ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയും യുപി തെരഞ്ഞെടുപ്പിലെ സ്ത്രീ മുഖങ്ങളിലൊന്നാണ്. റീത്ത ബഹുഗുണ ജോഷി 2012-ൽ ലഖ്‌നൗ കാന്ത് സീറ്റിൽ നിന്ന് കോൺഗ്രസ് എംഎൽഎയായി. എന്നാൽ, 2017-ലെ തിരഞ്ഞെടുപ്പിന് മുമ്പ് അവർ ബിജെപിയിൽ ചേരുകയും അവർക്ക് കാന്തിൽ നിന്ന് ടിക്കറ്റ് നൽകുകയും ചെയ്തു. റീത്ത ബഹുഗുണ ജോഷി 2017ൽ കാന്തിൽ നിന്ന് ബിജെപി പതാക ഉയർത്തി, പ്രയാഗ്‌രാജിൽ നിന്ന് എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. 2022ലെ യുപി തിരഞ്ഞെടുപ്പിൽ, സ്ത്രീകളുടെ വിഷയങ്ങൾ ഉന്നയിക്കാൻ ബിജെപി മുന്നിൽ നിർത്തുന്ന ചുരുക്കം ചില മുഖങ്ങളിൽ ഒരാളാണ് റീത്ത ബഹുഗുണ ജോഷി. മകൻ മായങ്ക് ജോഷിക്ക് കാന്തിൽ നിന്ന് തന്നെ ടിക്കറ്റ് നൽകാൻ ശ്രമിക്കുന്ന റീത്ത, ഇതിനായി എംപി സ്ഥാനം രാജിവയ്ക്കാനും തയ്യാറാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam