'സാറേ വല്ലതും തരണേ...' ഭിക്ഷ യാചിച്ച് കടയിലെത്തിയ യുവാവ് അടിച്ച് മാറ്റിയത് 1.5 ലക്ഷത്തിന്‍റെ ഐ ഫോൺ, ആരുമറിഞ്ഞില്ല! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : Jul 15, 2026, 09:37 AM IST
Beggar Steals I phone

Synopsis

ഭിക്ഷ ചോദിക്കാന്നെന്ന വ്യാജേന കടയ്ക്കുള്ളിൽ പ്രവേശിച്ച പ്രതി, വിലകൂടിയ സ്മാർട്ട്ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഫോൺ കാണാതായതിനെത്തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ, ഭിക്ഷക്കാരന്റെ വേഷത്തിലെത്തിയ യുവാവ് മൊബൈൽ ഷോപ്പിൽ നിന്ന് 1.5 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചതായി റിപ്പോർട്ട്. ഐ ഫോൺ 17 പ്രോ മോഡലാണ് കള്ളൻ അടിച്ച് മാറ്റിയത്. ഭിക്ഷ ചോദിക്കാന്നെന്ന വ്യാജേന കടയ്ക്കുള്ളിൽ പ്രവേശിച്ച പ്രതി, വിലകൂടിയ സ്മാർട്ട്ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഫോൺ കാണാതായതിനെത്തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

 പ്രതി മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.  തിലക്വാഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. കടയുടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനുമായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇ20ക്കെതിരെ വീഡിയോ, ഗഡ്കരിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് പരാതി; ഇൻഫ്ലുവൻസർമാർക്കെതിരെ കേസ്
ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ, തീരുവകൾ കുറയും, കുറഞ്ഞ വിലയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ലഭിക്കും, വിവരങ്ങളറിയാം