ഇ20ക്കെതിരെ വീഡിയോ, ഗഡ്കരിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് പരാതി; ഇൻഫ്ലുവൻസർമാർക്കെതിരെ കേസ്

Published : Jul 15, 2026, 08:58 AM IST
Influencers on E20 Petrol

Synopsis

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന പരാതിയിൽ ഇൻഫ്ലുവൻസർമാർക്കെതിരെ കേസെടുത്ത് നാഗ്പുർ പൊലീസ്. ബിജെപി നേതാവിന്റെ പരാതിയിൽ നാലുപേർക്കെതിരെ ആണ് കേസെടുത്തത്.

നാഗ്പുർ: ഇ20 പെട്രോളിനെതിരെ പ്രതിഷേധമുയരുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ ഇൻഫ്ലുവൻസർമാർക്കെതിരെ കേസെടുത്തു. ബിഹാറിൽ നിന്നുള്ള പ്രമുഖ യൂട്യൂബറായ മനീഷ് കഷ്യപ് അടക്കം നാലുപേർക്കെതിരെ ആണ് കേസെടുത്തത്. നാഗ്പുർ സൈബർ പൊലീസിൻ്റേതാണ് നടപടി. എഥനോൾ കലർത്തിയ പെട്രോൾ (E20) ഉപയോഗത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും യാതൊരു വ്യക്തമായ അടിസ്ഥാനവുമില്ലാതെ ഗഡ്കരിയുടെ പേര് വലിച്ചിഴച്ച് പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

മനീഷ് കഷ്യപിന് പുറമേ, ദേസി ബോയ്സ് എൻസിആർ, ഹർഷിത് റാത്തി, അങ്ക്ലേഷ് ഇൻവേറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ ആണ് പൊലീസ് കേസെടുത്തത്. എഥനോൾ ഉപയോഗവുമായി ബന്ധപ്പെട്ട് വൻതോതിലുള്ള തട്ടിപ്പുകളും വ്യാജ ഇടപാടുകളും നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് നാലുപേരും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെ വിവാദ വീഡിയോകൾ പ്രചരിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. ഈ വീഡിയോകളിലൂടെ സർക്കാരിൻ്റെ എഥനോൾ നയത്തിന്റെ മറവിൽ നിയമം ലംഘിക്കപ്പെടുന്നുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും പൊലീസ് അറിയിച്ചു.

നാഗ്പുരിലെ ബിജെപിയുടെ സോഷ്യൽ മീഡിയ സെൽ മേധാവിയായ ഷിഷിർ ത്രിപാഠിയുടെ പരാതിയിലാണ് പൊലീസ് ഇൻഫ്ലുവൻസർമാർക്കെതിരെ കേസെടുത്തത്. ഗഡ്കരിയുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെ ആണ് വീഡിയോകൾ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. വീഡിയോകൾക്ക് വിശ്വാസ്യത വരുത്തിത്തീർക്കുന്നതിനായി സാധാരണക്കാരുമായി വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അഭിമുഖങ്ങൾ നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഇത്തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിച്ചു സാമൂഹിക സൗഹാർദം തകർക്കപ്പെട്ടതായും പരാതിയിൽ ആരോപിച്ചു. വ്യൂസിനും ഫോളോവേഴ്സിനും വേണ്ടി ഒരു കേന്ദ്രമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്തതായും പരാതി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ, തീരുവകൾ കുറയും, കുറഞ്ഞ വിലയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ലഭിക്കും, വിവരങ്ങളറിയാം
അപകീർത്തികരമായ വാക്കുകൾ ഒഴിവാക്കണം; ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം