കെവിൻ മരിച്ച് അഞ്ചാം നാൾ; മൃതദേഹം സ്വീകരിക്കാമെന്ന നിലപാടിലേക്ക് ബന്ധുക്കൾ, പെൺകുട്ടിയുടെ വീഡിയോയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് അച്ഛൻ

Published : Aug 01, 2025, 08:54 AM IST
kevin murder case

Synopsis

അതേസമയം, പൊലീസിനെതിരെ വിമർശനവുമായി കെവിന്റെ അച്ഛൻ രം​ഗത്തെത്തി.

തമിഴ്നാട്: തിരുനെൽവേലിയിൽ ദുരഭിമാനത്തിൻ്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം സ്വീകരിക്കാമെന്ന നിലപാടിലേക്ക് ബന്ധുക്കൾ. കെവിൻ മരിച്ച് അഞ്ചുദിവസം പിന്നിടുമ്പോഴാണ് പ്രതിഷേധം അവസാനിപ്പിച്ച് കെവിൻ്റെ കുടുംബം മൃതദേഹം സ്വീകരിക്കാൻ തയ്യാറാവുന്നത്. കെവിന്റെ അച്ഛൻ രാവിലെ തിരുനെൽവേലിയിൽ എത്തുമെന്നാണ് വിവരം. അതേസമയം, പൊലീസിനെതിരെ വിമർശനവുമായി കെവിന്റെ അച്ഛൻ രം​ഗത്തെത്തി. 

സുഭാഷിണിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പാളയംകോട്ട ഇൻസ്‌പെക്ടർ കെവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും ചന്ദ്രശേഖർ പ്രതികരിച്ചു. എന്നാൽ തനിക്ക് പെൺകുട്ടിയുടെ വീഡിയോയെ കുറിച്ച് പ്രതികരിക്കാനില്ലെന്നും കെവിന്റെ അച്ഛൻ ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, സുഭാഷിണിക്കെതിരെ വിമർശനവുമായി ദളിത്‌ ആക്റ്റിവിസ്റ്റുകൾ രം​ഗത്തെത്തി. അച്ഛനമ്മമാരെ രക്ഷിക്കാൻ സുഭാഷിണി കള്ളം പറയുന്നുവെന്ന് വിമർശനം. നിലവിൽ കെവിൻ്റെ കൊലപാതകത്തിൽ സിബി-സിഐഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി