
ഉത്തരാഖണ്ഡ്: പതിനെട്ടുവര്‍ഷത്തിനിടെ താന്‍ അവധിക്കാലം ആഘോഷിച്ചിട്ടില്ലെന്നും ഇത് തന്‍റെ ആദ്യത്തെ അവധിക്കാലമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി. ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രില്‍സ് ആണ്.
കഴിഞ്ഞ ആഞ്ചുവര്‍ഷക്കാലം രാജ്യത്തിന്‍റെ വികസനത്തിനായി ചെലവഴിച്ചതില്‍ സന്തോഷമുണ്ട്. ഇതിനെയാണ് അവധിക്കാലമെന്ന് പറയുന്നതെങ്കില്‍ ഇതെന്‍റെ 18 വര്‍ഷത്തിനിടയിലെ ആദ്യത്തെ അവധിക്കാലമാണ് മോദി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. എന്താണ് ജീവിതത്തിലെ ആഗ്രഹമെന്നുള്ള ബെയര്‍ ഗ്രില്‍സിന്‍റെ ചോദ്യത്തിന് തനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്നും എന്താണ് നിക്ഷിപ്തമായ ചുമതലയെന്നും മാത്രമാണ് ചിന്തിക്കാറുള്ളതെന്നും മോദി പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ തന്‍റേതാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
2019 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലായിരുന്നു മാന്‍ വെര്‍സസ് വൈല്‍ഡ് എന്ന പരിപാടിയുടെ ചിത്രീകരണം. ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം ഫെബ്രുവരി 14-ന് മോദി ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നു എന്ന് പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam