Bihar Hooch Tragedy; 'മദ്യപാനികൾ ഇന്ത്യക്കാരല്ല, അവ‍ർ മഹാപാപികൾ'; നഷ്ടപരിഹാരം നൽകില്ലെന്നും നിതീഷ് കുമാ‍ർ

Published : Mar 31, 2022, 08:23 PM ISTUpdated : Mar 31, 2022, 08:33 PM IST
Bihar Hooch Tragedy; 'മദ്യപാനികൾ ഇന്ത്യക്കാരല്ല, അവ‍ർ മഹാപാപികൾ'; നഷ്ടപരിഹാരം നൽകില്ലെന്നും നിതീഷ് കുമാ‍ർ

Synopsis

വിഷമദ്യമാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പലരും അത് കുടിക്കുന്നത്. അതിന്റെ ഉത്തരവാദിത്വം സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും നീതിഷ് കുമാർ പറഞ്ഞു. 

ദില്ലി: മദ്യപിക്കുന്നവർ ഇന്ത്യക്കാരല്ലെന്ന പ്രസ്താവനയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ  (Nitish Kumar). അവ‍ർ മഹാപാപികളാണെന്നായിരുന്നു നിതീഷ് കുമാറിന്‍റെ വിമര്‍ശനം. സംസ്ഥാനത്ത് തുടരെ ഉണ്ടാകുന്ന വ്യാജ മദ്യദുരന്തത്തിൽ സർക്കാർ പഴി കേൾക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വ്യാജമദ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്നവര്‍ അതിന്റെ അനന്തരഫലങ്ങളും ഏറ്റുവാങ്ങണം. വിഷമദ്യമാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പലരും അത് കുടിക്കുന്നത്. അതിന്റെ ഉത്തരവാദിത്വം സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും നീതിഷ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് ഉണ്ടായ മദ്യദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനുവരിയിലുണ്ടായ നളന്ദ മദ്യദുരന്തത്തെ തുടര്‍ന്ന് നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ മദ്യനിരോധനം എടുത്തുകളയണമെന്നാണ് ഹിന്ദുസ്ഥാനി യുവമോര്‍ച്ച നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി ആവശ്യപ്പെട്ടത്. നിലവിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മദ്യനിരോധനം പൂര്‍ണ പരാജയമാണെന്നും അതുകൊണ്ട് തന്നെ നിയമം റദ്ദാക്കണമെന്നുമാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ആവശ്യപ്പെട്ടത്.

കേന്ദ്ര സര്‍ക്കാറിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെങ്കില്‍ ബിഹാര്‍ സര്‍ക്കാറിന് എന്തുകൊണ്ട് മദ്യനിരോധന നിയമം പിന്‍വലിച്ചുകൂടായെന്ന് പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാന്‍ ചോദിച്ചിരുന്നു. നിയമം പിന്‍വലിക്കുന്നത് അഭിമാന പ്രശ്‌നമായി കാണേണ്ടതില്ല. വ്യാജ മദ്യം വില്‍ക്കുന്നത് യാഥാര്‍ഥ്യമാണ്. അത് കഴിച്ച് എല്ലാ ജില്ലയിലും പാവങ്ങള്‍ മരിക്കുന്നു. അതുകൊണ്ടുതന്നെ പുനരാലോചന നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടും കൈക്കൂലികൊണ്ടുമാണ് ബിഹാര്‍ മദ്യനിരോധനം ഫലപ്രദമായി നടപ്പായിട്ടില്ലെങ്കില്‍ കാരണമെന്ന് ബിജെപി നേതാവ് അരവിന്ദ് കുമാര്‍ സിങ് പറഞ്ഞിരുന്നു. 

എറണാകുളം ആലുവയിൽ വൻ സ്പിരിറ്റ് വേട്ട; എണ്ണായിരം ലിറ്റർ സ്പിരിറ്റ് പിടികൂടി

എണ്ണായിരം ലിറ്ററിലേറെ സ്പിരിറ്റ് കണ്ടെടുത്ത ആലുവ എടയാറിലെ പെയിന്‍റ് കമ്പനിയില്‍ നിന്ന് വിദേശ മദ്യത്തിന്‍റെ ലേബലുകള്‍ എക്സൈസ് പിടിച്ചെടുത്തു. വ്യാജ വിദേശ മദ്യം ഇവിടെ വെച്ച് തന്നെ തയ്യാറാക്കിയിരുന്നു എന്നതിന് തെളിവാണിതെന്ന് എക്സൈസ് കരുതുന്നു. ഗോവയില്‍ നിന്നാണ് സംഘം സ്പിരിറ്റ് എത്തിച്ചിരുന്നത് എന്നാണ് പ്രാഥമിക വിവരം.

ഇന്നലെ അര്‍ധരാത്രിയിലാണ് എടയാറിലെ പെയിന്‍റ് നിര്‍മാണ ഫാക്ടറിയില്‍ നിന്ന് എക്സൈസ് സ്പെഷ്യല് സ്ക്വാഡ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്. മാസങ്ങളായി ഈ കമ്പനി കേന്ദ്രീകരിച്ച സ്പിരിറ്റ് വില്‍പ്പന നടന്നുവരികയാണെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ കമ്പനിയില്‍ വിശദ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് നൂറ് കണക്കിന് വിദേശ മദ്യ ലേബലുകള്‍ കണ്ടെടുത്തത്. പല വന്‍കിട മദ്യക്കമ്പനികളുടെയും ലേബലുകള്‍ ഇതിലുള്‍പ്പെടും. ഈ കമ്പനികളുടെ പേരില്‍ വ്യജ വിദേശ മദ്യം ഇവിടെ തയ്യാറാക്കിയിരുന്നു എന്നതിന്‍റെ സൂചനകളാണിതെന്ന് അന്വേഷണ സംഘം അറിയിച്ചു. മ്പനിയുടെ മുന്‍വശത്തെ ഭൂഗര്‍ഭ അറയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പ്രധാന പ്രതിയും കമ്പനി ഉടമയുമായ കുര്യനെ കണ്ടെത്താന്‍ തെരച്ചില്‍ നടന്നുവരികയാണ്. 

എറണാകുളം കലൂര്‍ സ്വദേശിയാണ് കുര്യന്‍. റാക്കറ്റിലെ പ്രധാന കണ്ണികളായ രണ്ട് പേരെ ആലുവ ദേശീയപാതയില്‍ വെച്ച് ഇന്നലെ രാത്രി പിടികൂടിയപ്പോഴാണ് പെയിന്‍റ് കമ്പനിയിലെ ഭൂഗര്‍ഭ അറയെക്കുറിച്ച് വിവരം ലഭിക്കുന്നത്. തൊട്ടു പിന്നാലെ കുര്യന്‍ ഒളിവില്‍ പോയത് അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്. കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ കുര്യന് ആരോ വിവരം ചോര്‍ത്തി നല്‍കിയിരിക്കാമെന്നാണ് എക്സൈസ് കരുതുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം