നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ തേടിയെത്തിയ പൊലീസിന് നേരെ കല്ലേറ്; മൂന്നുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Apr 2, 2020, 10:01 AM IST
Highlights

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചാണ് പൊലീസ് ഗിര്‍ദര്‍ജങ് ഗ്രാമത്തിലെ മുസ്ലിം പള്ളിയിലെത്തിയത്. എന്നാല്‍ ഇവിടെ വെച്ച് പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടാകുകയായിരുന്നു.  

മധുബനി: നിസാമുദ്ദീനിലെ മര്‍കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബിഹാറിലെ മധുബനിയില്‍ ചൊവ്വാഴ്ചയാണ് പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടായത്. 

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചാണ് പൊലീസ് ഗിര്‍ദര്‍ജങ് ഗ്രാമത്തിലെ മുസ്ലിം പള്ളിയിലെത്തിയത്. എന്നാല്‍ ഇവിടെ വെച്ച് പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടാകുകയായിരുന്നു. ഈ സംഭവത്തിലാണ് മൂന്നുപേര്‍ അറസ്റ്റിലായതെന്ന് ഝന്‍ഝര്‍പുര്‍ ഡിഎസ്പി അമിത് ശരണ്‍ അറിയിച്ചു.

മര്‍കസിലെ മതസമ്മേളനത്തില്‍  പങ്കെടുത്ത ബിഹാര്‍ സ്വദേശികളില്‍ ഭൂരിഭാഗം ആളുകളെയും കണ്ടെത്തിയെന്നും അവശേഷിക്കുന്നവരെ ഉടന്‍ കണ്ടെത്തുമെന്നും ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Bihar: Three people arrested for attacking police in Andharatharhi area in Madhubani yesterday. "Stones were pelted at police when they went to check if any attendee of Delhi's Tablighi Jamaat event was staying at a mosque in Girdarjung village," says Jhanjharpur DSP Amit Sharan. pic.twitter.com/S8vgZ7H01r

— ANI (@ANI)
click me!