
ശിവമോഗ: കര്‍ണാടക ശിവമോഗയില്‍ (Shivamogga) ബജ്‌റംഗ് ദള്‍ (Bajrang Dal) പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നാലെ പരക്കെ അക്രമം. 26കാരനായ ഹര്‍ഷയെന്ന (Harsha) യുവാവാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അഞ്ച് പ്രതികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്നും ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര (Jnanendra) പറഞ്ഞു. ബജ്‌റംഗ് ദളിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട യുവാവ്. കൊലപാതകത്തെ തുടര്‍ന്ന് ഒരു സംകണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷാവസ്ഥ പരിഗണിച്ച് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടുന്നതിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രദേശത്ത് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ക്രമസമാധാനനില നിലനിര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ എന്ന യുവാവിനെ അക്രമികള്‍ കുത്തിക്കൊന്നത്. ഇയാള്‍ തയ്യല്‍ക്കാരനായി ജോലി നോക്കുകയായിരുന്നു. ബജ്‌റംഗളിന്റെ 'പ്രകണ്ഡ സഹകാര്യദര്‍ശി' ചുമത വഹിച്ചിരുന്ന നേതാവാണ് ഹര്‍ഷ. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാളെ കാറിലെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാലുപേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും കൊലപാതകത്തിനു പിന്നില്‍ ഏതെങ്കിലും സംഘടനയാണോ എന്നത് വ്യക്തമായിട്ടില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഹര്‍ഷയുടെ വീട് സന്ദര്‍ശിച്ചു. ഹിജാബ് വിവാദവുമായി കൊലപാതകത്തിന് ബന്ധമില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളാണ്. കുറ്റവാളികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഉടന്‍തന്നെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.
അതേസമയം, സംഭവത്തിനു പിന്നില്‍ മുസ്ലിം ഗുണ്ടകളാണെന്ന് കര്‍ണാടക മന്ത്രി കെ.എസ് ഈശ്വരപ്പ ആരോപിച്ചു.
Koo AppDeeply saddened by the murder of a Hindu activist Harsha in Shivamogga. Investigation is on and those responsible for this will be arrested at the earliest. Police officials have been instructed to maintain law and order and I request people to also stay calm.- Basavaraj Bommai (@bsbommai) 21 Feb 2022