ദില്ലിയില്‍ വീണ്ടും തീപിടുത്തം; വീടിനുള്ളിലുണ്ടായ അപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു

Web Desk   | Asianet News
Published : Dec 14, 2019, 10:29 PM IST
ദില്ലിയില്‍ വീണ്ടും തീപിടുത്തം; വീടിനുള്ളിലുണ്ടായ അപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു

Synopsis

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബാഗ് ഫാക്ടറിക്ക് തീപ്പിടിച്ച് 43 പേര്‍ മരിക്കാനിടയായ സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജ്യതലസ്ഥാനത്ത് മറ്റൊരു അപകടം ഉണ്ടായിരിക്കുന്നത്.

ദില്ലി: ദില്ലിയിലെ ഷാലിമാര്‍ ബാഘിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. സംഭവത്തില്‍ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. 

മൂന്ന് കുട്ടികളടക്കം ആറ് പേരെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. ടെറസിലെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന പൊലീസ് അബോധാവസ്ഥയിലായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി. 

കാന്ത (75), കിരണ്‍ ശര്‍മ്മ (65), സോമവതി (42) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറ് മണിയോടെയാണ് തീ പടര്‍ന്നതായി അഗ്നിശമനസേനയ്ക്ക് വിവരം ലഭിച്ചത്. ആറ് അഗ്നിശമന വാഹനങ്ങളെത്തിയാണ് തീയണച്ചത്. 

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബാഗ് ഫാക്ടറിക്ക് തീപ്പിടിച്ച് 43 പേര്‍ മരിക്കാനിടയായ സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജ്യതലസ്ഥാനത്ത് മറ്റൊരു അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ 62 പേര്‍ക്ക് പരിക്കേറ്റിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം
യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം