ഞായറാഴ്ച ഇന്ത്യൻ ആകാശത്ത് ആശങ്കയുടെ 'കാർമേഘം'; ഒറ്റദിനം മൂന്ന് അപകട സംഭവങ്ങൾ 

Published : Jun 20, 2022, 02:34 PM IST
ഞായറാഴ്ച ഇന്ത്യൻ ആകാശത്ത് ആശങ്കയുടെ 'കാർമേഘം'; ഒറ്റദിനം മൂന്ന് അപകട സംഭവങ്ങൾ 

Synopsis

കൃത്യമായ ഇടപെടലും ഉചിതമായ തീരുമാനങ്ങളും കാരണം യാത്രക്കാരുടെ ജീവൻ അപകടത്തിലായില്ല. ഒരുപക്ഷേ മൂന്ന് അപകട സാധ്യതയുള്ള സംഭവങ്ങൾ ഒരു ദിനം ഉണ്ടാകുന്നത് ആദ്യമായിരിക്കാം.

ന്ത്യൻ വ്യോമ​ഗതാ​ഗതത്തിന് ഓർക്കാൻ അത്ര സുഖമുള്ളതായിരുന്നില്ല ഇക്കഴിഞ്ഞ ഞായറാഴ്ച. 24 മണിക്കൂറിനുള്ളിൽ മൂന്ന് വ്യത്യസ്ത അപകട സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൃത്യമായ ഇടപെടലും ഉചിതമായ തീരുമാനങ്ങളും കാരണം യാത്രക്കാരുടെ ജീവൻ അപകടത്തിലായില്ല. ഒരുപക്ഷേ മൂന്ന് അപകട സാധ്യതയുള്ള സംഭവങ്ങൾ ഒരു ദിനം ഉണ്ടാകുന്നത് ആദ്യമായിരിക്കാം. സ്പൈസ് ജെറ്റിന്റെ രണ്ട് വിമാനങ്ങളും ഇൻഡി​ഗോയുടെ ഒരുവിമാനവുമാണ് അപകടത്തിലായത്. 

പട്ന-ദില്ലി സ്പൈസ് ജെറ്റ് വിമാനം

പട്നയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ഇടത് ചിറകിന് തീപിടിച്ചതായിരുന്നു പ്രധാന സംഭവം. അപകടം കണ്ടതിന തുടർന്ന് പട്‌നയിലെ ബിഹ്ത എയർഫോഴ്‌സ് സ്‌റ്റേഷനിൽ വിമാനം അടിയന്തരമായി താഴെയിറക്കി. 185 യാത്രക്കാരും സുരക്ഷിതരാണെന്നത് വലിയ ആശ്വാസ വാർത്തയായി. പട്‌ന-ദില്ലി സ്‌പൈസ് ജെറ്റ് വിമാനത്തിൽ പക്ഷി ഇടിച്ചതാണ് എൻജിൻ 1 തകരാറിലാകാൻ ഇടയാക്കിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. 

‌ടേക്ക് ഓഫിനിടെ ഒരു പക്ഷി എഞ്ചിൻ 1-ൽ ഇടിച്ചതായി കോക്ക്പിറ്റ് ജീവനക്കാർ സംശയിച്ചു. ക്രൂവിന് അസ്വാഭാവികതയൊന്നും കാണാത്തതിനാൽ, വിമാനം കൂടുതൽ ഉയരത്തിലേക്ക് പറഞ്ഞു. എന്നാൽ, എൻജിൻ ഒന്നിൽനിന്ന് തീപ്പൊരി പുറത്തേക്ക് വരുന്നത് ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവർ ഉടൻ തന്നെ പൈലറ്റ്-ഇൻ-കമാൻഡിനെ വിവരമറിയിച്ചു. അപകടം ​ഗുരുതരമാകും മുമ്പ് എമർജൻസി ലാൻഡിങ് നടത്തി. വിമാനത്തിനുള്ളിലെ ജീവനക്കാരുടെ അതീവ ശ്രദ്ധയും ഇടപെടലും കൊണ്ട് മാത്രമാണ് വിമാനം തകരാതെ രക്ഷപ്പെടാനുള്ള കാരണം. ആകാശത്തുവെച്ച് വിമാത്തിന് കൂടുതൽ തീപിടിച്ചിരുന്നെങ്കിൽ വലിയ അപകടം നടന്നേനെ. 

ദില്ലി- ജബൽപുർ സ്പൈസ് ജെറ്റ് വിമാനം

ദില്ലിയിൽ നിന്ന് ജബൽപുരിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റിന്റെ മറ്റൊരു വിമാനമാണ് മർദ്ദ പ്രശ്നത്തെ തുടർന്ന് തിരിച്ചിറക്കിയത്. 6,000 അടി ഉയരത്തിൽ എത്തിയിട്ടും ക്യാബിൻ പ്രഷർ ഡിഫറൻഷ്യൽ വീണ്ടെടുക്കാൻ കഴിയാതെ വന്നതോടെ വിമാനം ദില്ലിയിൽ തന്നെ ഇറക്കുകയായിരുന്നു.  ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയരുമ്പോൾ ക്യാബിൻ ഉയരം കൂടുന്നതിനൊപ്പം ക്യാബിൻ പ്രഷർ ഡിഫറൻഷ്യൽ വർധിക്കുന്നില്ലെന്ന് വിമാനത്തിലെ ജീവനക്കാർ ശ്രദ്ധിച്ചു. വിമാനം 6,000 അടി ഉയരത്തിൽ എത്തിയെങ്കിലും  മർദ്ദ വ്യത്യാസമുണ്ടായില്ല. തുടർന്ന് അപകട സാധ്യത മുന്നിൽക്കണ്ട പൈലറ്റ് ഇൻ കമാൻഡ് ദില്ലിയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. 

​ഗുവാഹത്തി-ദില്ലി ൻഡിഗോ വിമാനം

ഗുവാഹത്തിയിൽ നിന്ന് ദില്ലിയിലേക്ക് തിരിച്ച വിമാനം തിരിച്ചിറക്കിയതാണ് മൂന്നാമത്തെ സംഭവം. ഗുവാഹത്തിയിൽ നിന്ന് ​ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാനം ടേക്ക്ഓഫിന് ശേഷം പക്ഷി ഇടിച്ചതായി സംശയിച്ചു. കൂടുതൽ പരീക്ഷണത്തിന് നിൽക്കാതെ വിമാനം തിരിച്ചിറക്കാനാണ് തീരുമാനിച്ചത്. ദില്ലിയിലേക്കുള്ള മറ്റൊരു വിമാനത്തിൽ എല്ലാ യാത്രക്കാരെയും കയറ്റിവിട്ടു. വിമാനത്തിൽ പക്ഷി ഇടിച്ചോ എന്ന പരിശോധിക്കുകയാണെന്ന് ഇൻഡിഗോ ഉദ്യോഗസ്ഥർ അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ