
ദില്ലി: ദില്ലി ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)യില്‍ ലാബ് ടെക്നീഷ്യന്‍ അടക്കം മൂന്ന് പേര്‍ തൂങ്ങി മരിച്ചു. അമ്മയ്ക്കും ഭാര്യക്കുമൊപ്പമാണ് ഗുല്‍ഷാന്‍ ദാസ് ആത്മഹത്യ ചെയ്തത്. ഭാര്യ സുനിത, അമ്മ കാമ്ത എന്നിവരാണ് മരിച്ച മറ്റുരണ്ടുപേര്‍.
അമ്മയ്ക്കും ഭാര്യക്കുമൊപ്പം താമസിക്കുന്ന ഗുല്‍ഷാനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ പൊലീസ് ഐഐടിയില്‍ എത്തിയപ്പോഴാണ് ഫ്ളാറ്റില്‍ മൂന്ന് മുറികളിലെ ഫാനുകളിലായി മൂവരും തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
മൂവരുടെയും ആത്മഹത്യാ കുറിപ്പുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ഈമാസം ഫെബ്രുവരിയിലാണ് സുനിതയും ഗുല്‍ഷാനും വിവാഹിതരായത്. ഹരിയാനയിലാണ് ഗുല്‍ഷാന്‍റെ മറ്റുകുടുംബാംഗങ്ങള്‍ താമസിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam