മാൻഹോളിലൂടെ വിഷവായു വീടിനുള്ളിലേക്കെത്തി; പുതുച്ചേരിയിൽ 15 വയസുള്ള കുട്ടിയടക്കം 3 പേർക്ക് ദാരുണാന്ത്യം

Published : Jun 11, 2024, 11:24 AM ISTUpdated : Jun 11, 2024, 11:25 AM IST
മാൻഹോളിലൂടെ വിഷവായു വീടിനുള്ളിലേക്കെത്തി; പുതുച്ചേരിയിൽ 15 വയസുള്ള കുട്ടിയടക്കം 3 പേർക്ക് ദാരുണാന്ത്യം

Synopsis

രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. റെഡ്ഡിപാളയം, പുതുനഗർ മേഖലയിലെ മുഴുവൻ മാൻഹോളുകളും തുറന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുച്ചേരി: പുതുച്ചേരിയിൽ മാൻഹോളലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് മരണം. 15 വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. റെഡ്ഡിപാളയം മേഖലയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പ്രദേശത്തെ വീടുകൾ ഒഴിപ്പിച്ചു. മാൻഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്കെത്തിയത്. 

വിഷ വായു ശ്വസിച്ച് വീട്ടിലെ സ്ത്രീകൾ നിലവിളിച്ചിരുന്നു. ഈ ശബ്ദം കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ 15 വയസുള്ള കുട്ടിയും വിഷപുക ശ്വസിച്ച് മരിച്ചു.  രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. റെഡ്ഡിപാളയം, പുതുനഗർ മേഖലയിലെ മുഴുവൻ മാൻഹോളുകളും തുറന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Read More : ആളെ തിരിച്ചറിഞ്ഞു, സത്യപ്രതിജ്ഞയ്ക്കെത്തിയ അപ്രതീക്ഷിത അതിഥി പുള്ളിപ്പുലിയല്ല; വീഡിയോയിൽ ഉള്ളത് പൂച്ച!

PREV
Read more Articles on
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ