ജമ്മുകശ്മീരില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു

Published : Jun 07, 2020, 05:36 PM ISTUpdated : Jun 07, 2020, 05:40 PM IST
ജമ്മുകശ്മീരില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു

Synopsis

കൊല്ലപ്പെട്ട തീവ്രവാദികള്‍ ഏത് ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.  

ദില്ലി: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളെ വധിച്ചു. ഷോപിയാനിലെ റെബാന്‍ മേഖലയില്‍ കരസേനയും സിആര്‍പിഎഫും ജമ്മുകാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. മേഖലയില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചിലിനെത്തിയത്. കൊല്ലപ്പെട്ട തീവ്രവാദികള്‍ ഏത് ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഷോപിയാന്‍ ജില്ലയിലെ മൊബൈല്‍ ഇന്റര്‍നെറ്റ്
സേവനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞയാഴ്ച ജമ്മുകാശ്മീരില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ആറ് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

PREV
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി