ഗുജറാത്തിൽ മൂന്ന് പാർട്ടികൾ നടത്തിയത് 1,800 കോടിയുടെ വ്യാജ സംഭാവന തട്ടിപ്പ്; വൻ തുക വാങ്ങി കമ്മീഷൻ ഈടാക്കി തിരികെ നൽകും, കേസ്

Published : Sep 28, 2026, 07:56 AM IST
Rs500 notes

Synopsis

അംഗീകാരമില്ലാത്ത മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ മറവിൽ നടന്ന 1,869 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പും നികുതി വെട്ടിപ്പും ആദായനികുതി വകുപ്പ് കണ്ടെത്തി. വ്യാജ സംഭാവനകൾ സ്വീകരിച്ച് കമ്മീഷൻ ഈടാക്കിയ ശേഷം ബാക്കി തുക ഹവാല വഴി തിരികെ നൽകിയായിരുന്നു തട്ടിപ്പ്. സംഭവത്തിൽ സി.ഐ.ഡി ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദ്: അംഗീകാരമില്ലാത്ത മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ മറവിൽ നടന്നുപോന്ന വൻ സാമ്പത്തിക തട്ടിപ്പും നികുതി വെട്ടിപ്പും പുറത്തുകൊണ്ടുവന്ന് ആദായനികുതി വകുപ്പ്. വ്യാജ സംഭാവനകളുടെ മറവിൽ 1,869.61 കോടി രൂപ വെളുപ്പിക്കുകയും 560 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ആദായനികുതി വകുപ്പിന്‍റെ പരാതിയിൽ ഗാന്ധിനഗർ സി.ഐ.ഡി ക്രൈം വിഭാഗം കേസെടുത്തു. ഗാന്ധിനഗറിൽ രജിസ്റ്റർ ചെയ്ത ഭാരതീയ നാഷണൽ ജനതാ ദൾ, അഹമ്മദാബാദിലെ ഗരീബ് കല്യാൺ പാർട്ടി, സ്വതന്ത്രതാ അഭിവ്യക്തി പാർട്ടി എന്നീ പ്രമുഖമല്ലാത്ത സംഘടനകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വലിയ തുകകൾ സംഭാവനയായി സ്വീകരിച്ച് വ്യാജ രസീതുകൾ നൽകുകയും, തുക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ച് രണ്ട് മുതൽ പത്ത് ശതമാനം വരെ കമ്മീഷൻ ഈടാക്കിയ ശേഷം ബാക്കി തുക ഹവാല മാർഗ്ഗങ്ങളിലൂടെ ദാതാക്കൾക്ക് തന്നെ തിരിച്ചുകൊടുക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. ഇതുവഴി സംഭാവന നൽകിയ വ്യക്തികൾക്ക് ആദായനികുതി ഇളവുകൾ പൂർണ്ണമായും നിയമവിരുദ്ധമായി നേടിയെടുക്കാൻ സാധിച്ചു.

ഏറ്റവും വലിയ തട്ടിപ്പ് നടത്തിയത് ഭാരതീയ നാഷണൽ ജനതാ ദൾ എന്ന പാർട്ടിയാണ്. അൻപതിനായിരത്തിലധികം ദാതാക്കളിൽ നിന്നായി 1,143 കോടിയിലധികം രൂപ കൈപ്പറ്റിയ ഇവർ 343 കോടിയുടെ നികുതി നഷ്ടമാണ് സർക്കാരിനുണ്ടാക്കിയത്. വ്യാജ ബില്ലുകൾ നിർമ്മിച്ചും ഷെൽ കമ്പനികൾ വഴി പണം മാറ്റിയുമായിരുന്നു തട്ടിപ്പ്. മറ്റ് രണ്ട് പാർട്ടികളും സമാനമായ രീതിയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്. സംഭവത്തിൽ പാർട്ടികളുടെ പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർമാർ, ഹവാല ഇടനിലക്കാർ, കണക്കുകൾ പരിശോധിക്കാതെ വ്യാജ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി ഒപ്പിട്ടു നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവർക്കെതിരെ വഞ്ചനയും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാറിനെതിരെ സമരം ഇന്ന് ചേരുന്ന യോ​ഗത്തിൽ ഇന്ത്യാ മുന്നണി കക്ഷികൾ മാത്രം, എഎപിയും ഡിഎംകെയും പങ്കെടുക്കില്ല
സിജെപിയുടെ ശിവാജി പാർക്കിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്; ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് അഭിജീത് ദിപ്കെ