വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ വെന്തുമരിച്ചു, ഉറങ്ങിക്കിടക്കവേ ദാരുണാന്ത്യം, സംഭവം ജമ്മു കശ്മീരിൽ

Published : Feb 12, 2024, 12:24 PM IST
വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ വെന്തുമരിച്ചു, ഉറങ്ങിക്കിടക്കവേ ദാരുണാന്ത്യം, സംഭവം  ജമ്മു കശ്മീരിൽ

Synopsis

മൂന്ന് നിലകളുള്ള വീടിന് ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്

ശ്രീനഗർ: ജമ്മു കശ്മീരിൽ വീടിന് തീപിടിച്ച് മൂന്ന് പെൺകുട്ടികൾ വെന്തുമരിച്ചു. മൂവരും സഹോദരിമാരാണ്. ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. ബിസ്മ (18), സൈക (14), സാനിയ (11) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം. ധൻമസ്ത - തജ്‌നിഹാൽ ഗ്രാമത്തിലെ മൂന്ന് നിലകളുള്ള വീടിന് ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. സഹോദരിമാര്‍ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു. വീട് മുഴുവൻ തീ പടർന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമനസേന എത്തിയാണ് സഹോദരിമാരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. തീപിടിത്തത്തിന്‍റെ കാരണം നിലവില്‍ വ്യക്തമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജയ് ശ്രീ റാം വിളിച്ച് ബിജെപി, ലോക്സഭ നിർത്തിവച്ചു
ബംഗാളിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ