മൂന്ന് സെക്കന്‍ഡില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു; വീഡിയോ

Published : Jun 13, 2020, 04:26 PM ISTUpdated : Jun 13, 2020, 04:39 PM IST
മൂന്ന് സെക്കന്‍ഡില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു; വീഡിയോ

Synopsis

ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനാല്‍ അടുത്ത ദിവസം ശുചീകരിച്ചിരുന്നു. കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ ദുര്‍ബലമായതിനാലാണ് തകര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു.  

കൊല്‍ക്കത്ത: ബംഗാളിലെ മിഡ്‌നാപൂരില്‍ നിര്‍മാണത്തിലിരിക്കുന്ന മൂന്ന് നില കെട്ടിടം കനാലിലേക്ക് തകര്‍ന്ന് വീണു. കെട്ടിടം തകരുന്നതിന്റെ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ദാസ്പുരിലെ നിസ്ചിന്ദാപുരിലാണ് സംഭവം. 

ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനാല്‍ അടുത്ത ദിവസം ശുചീകരിച്ചിരുന്നു. കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ ദുര്‍ബലമായതിനാലാണ് തകര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍റ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കെട്ടിടം തകര്‍ന്നതിലൂടെ വലിയ നഷ്ടമുണ്ടായെന്ന് നെമായ് സാമന്ത പറഞ്ഞു. സൗത്ത് ബംഗാളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു