ഇന്ത്യ സഖ്യത്തിന് തിരിച്ചടി, കോണ്‍ഗ്രസുമായി സഖ്യമില്ല, പശ്ചിമബംഗാളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാന‍ർജി

Published : Jan 24, 2024, 12:37 PM IST
ഇന്ത്യ സഖ്യത്തിന് തിരിച്ചടി, കോണ്‍ഗ്രസുമായി സഖ്യമില്ല, പശ്ചിമബംഗാളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാന‍ർജി

Synopsis

തൃണമൂല്‍ മതേതര പാര്‍ട്ടിയാണ് ഒറ്റക്ക് ബിജെപിയെ നേരിടും

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഇന്ത്യ സഖ്യത്തിന് തിരച്ചടിയായി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസുമായി സഖ്യത്തിനില്ല.തൃണമൂല്‍ മതേതര പാര്‍ട്ടിയാണ് ഒറ്റക്ക് ബിജെപിയെ നേരിടും.തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുല്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത്
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യത്തിന് തയ്യാറന്ന് മമത പറഞ്ഞിരുന്നുവെങ്കിലും ഇരു പാർട്ടികളും അനുകൂല നിലപാട് എടുത്തിരുന്നില്ല.രാഹുലിന്‍റെ യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കെയാണ് മമതയുടെ നിലപാട് വന്നതെന്നതും ശ്രദ്ധേയമാണ്.ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും  ഒറ്റക്ക് മത്സരിക്കുന്നതിന് തയ്യാറെടുക്കണമെന്ന് മമത വ്യക്തമാക്കിയിരുന്നു

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ ക്ഷണം കിട്ടിയിട്ടില്ല.തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യത്തിന്‍റെ ഭാഗം തന്നെയെന്നും മമത ബാനര്‍ജി പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ചന്ദ്രബോസിൻ്റെ ഭാര്യയുടെ അപേക്ഷയിൽ നോട്ടീസ്
കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം