കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ ഏഴിന് തുടങ്ങും, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസം നീളും

Published : Aug 09, 2022, 12:00 PM ISTUpdated : Aug 09, 2022, 12:13 PM IST
കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര  സെപ്റ്റംബര്‍ ഏഴിന് തുടങ്ങും, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസം നീളും

Synopsis

രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന യാത്രയില്‍ പ്രധാന നേതാക്കള്‍ അണിനിരക്കും. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും

ദില്ലി:കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബര്‍ ഏഴിന് തുടക്കം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസമാണ് പദയാത്ര. രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന യാത്രയില്‍ പ്രധാന നേതാക്കള്‍ അണിനിരക്കും. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും.   ഉദയ് പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് പദയാത്രക്ക് പദ്ധതിയിട്ടത്. പാര്‍ട്ടി പുനരുജ്ജീവനത്തിന് ഭാരതപര്യടനം കൂടിയേ തീരൂവെന്ന് ചിന്തന്‍ ശിബിരത്തില്‍ പൊതു അഭിപ്രായം ഉയര്‍ന്നിരുന്നു

 

ബിഹാറിൽ നിർണായകദിനം: നിതീഷ് എൻഡിഎ പാളയം വിട്ടേക്കും? തീരുമാനിക്കാൻ യോഗം; 'മഹാരാഷ്ട്ര തന്ത്രം' പയറ്റുമോ ബിജെപി

ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും. ബി ജെ പിയുമായുള്ള പോര് കനക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ എന്‍ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെ നിതീഷ് ഇപ്പുറത്ത് എത്തിയേക്കുമെന്നതടക്കമുളള വിലയിരുത്തലുകളാണ് പലയിടത്തും ഉയർന്നിട്ടുള്ളത്. എന്തായാലും ഇക്കാര്യത്തിൽ ഇന്ന് ഒരു പക്ഷേ തീരുമാനമുണ്ടായേക്കും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കാനും തീരുമാനമെടുക്കാനുമായി മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് പാർട്ടി എം എൽ എമാരോടെയും നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്.

ബിഹാറിൽ ഭരണം മാറുമോ? നിതീഷ് എൻഡിഎ വിട്ടേക്കുമെന്ന സൂചന ശക്തം; നിർണായക നീക്കത്തിന് ബിജെപി, കരുതലോടെ ആർജെഡി

ഇന്നലെയാണ് മുഴുവന്‍ പാ‍ർട്ടി എം എല്‍ എമാരോടും അടിയന്തരമായി പാറ്റ്നയിലെത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചത്. ഈ യോഗത്തിൽ നി‍ർണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. പാറ്റ്നയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച പാർട്ടി പ്രതിനിധികളുടെ യോഗത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. എൻ ഡി എ സഖ്യം തുടരുമോയെന്നതിലടക്കമുള്ള തീരുമാനം യോഗത്തിലെടുക്കുമെന്നാണ് ജെ ഡി യു നേതാക്കൾ നല്‍കുന്ന സൂചന. ബീഹാർ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിനിൽക്കുന്നത്.

ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാർ വൈകാതെ ദില്ലിയിലെത്തി കൂടികാഴ്ച നടത്താന്‍ സമയം തേടിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബിഹാറിലെ സ്ഥിതിഗതികളിൽ ചാടി കയറി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ആർ ജെ ഡി നേതൃത്വം. നിതീഷ് കുമാറിന്‍റെ നീക്കമെന്തെന്ന് വ്യക്തമായ ശേഷം പ്രതികരിക്കാമെന്നാണ് ആർ ജെഡി നേതാക്കൾ പറയുന്നത്.

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സഖ്യത്തിൽ മത്സരിച്ച ജെ ഡി യുവിന് വലിയ നഷ്ടമാണ് സംഭവിച്ചത്. സംസ്ഥാന ഭരണത്തിന് പതിറ്റാണ്ടായി നേതൃത്വം നൽകിയിട്ടും തെരഞ്ഞെടുപ്പിൽ 45 സീറ്റുകളില്‍ മാത്രമാണ് നിതീഷിനും കൂട്ടർക്കും വിജയിക്കാനായത്. ബി ജെ പിയാകട്ടെ 77 സീറ്റുകൾ നേടി കരുത്ത് കാട്ടി. എങ്കിലും ഭരണം നിലനിർത്താനായി നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. മുഖ്യ പ്രതിപക്ഷമായ ആർ ജെ ഡിക്ക് 80 ഉം കോൺഗ്രസിന് 19 ഉം എം എല്‍ എമാരാണുള്ളത്. അതുകൊണ്ടുതന്നെ ഭരണസാധ്യത നിതീഷിന് ഇപ്പോഴുമുണ്ട്.

ബിജെപിയുമായി അകലുന്നുവോ; രണ്ടാംതവണയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്ന് നിതീഷ് കുമാർ

PREV
Read more Articles on
click me!

Recommended Stories

പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം
സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി