ട്രെയിനിലെ യാത്ര തന്നെ ടിക്കറ്റെടുക്കാതെ; കള്ളവണ്ടി കയറിയിട്ടും ടിടിഇയോടും കൂസലില്ലാതെ യുവതിയുടെ ഷോ! വൈറലായി വീഡിയോ, പ്രതികരിച്ച് റെയിൽവേ

Published : Sep 17, 2025, 04:29 PM IST
Train dispute

Synopsis

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്ത യുവതി ടിക്കറ്റ് പരിശോധകനുമായി തർക്കിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

ദില്ലി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇയുമായി തർക്കിക്കുകയും ചെയ്ത യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്ന് ആരോപിക്കപ്പെടുന്ന യുവതി, ടിക്കറ്റ് ചോദിച്ച ഉദ്യോഗസ്ഥനോട് കയർത്ത് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ 'അന്ധേ ഹോ ക്യാ' (നിങ്ങൾക്ക് കണ്ണുകാണില്ലേ?) എന്ന് ചോദിച്ച് യുവതി തട്ടിക്കയറുകയും ജീവനക്കാരൻ തന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് സംഭാഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, മറ്റ് യാത്രക്കാർ ജീവനക്കാരന് പിന്തുണ നൽകി. ശബ്ദം കുറച്ച് സംസാരിക്കാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും യാത്രക്കാർ യുവതിയോട് ആവശ്യപ്പെട്ടു. 'ആരോടും എന്തും പറയാനും ചെയ്യാനും കഴയില്ല, സ്ത്രീകളുടെ അവകാശങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് വരെ സഹയാത്രികര്‍ പറഞ്ഞു. ഇക്കാര്യങ്ങൾ യാത്രക്കാർ പന്നത് വീഡിയോയിൽ വ്യക്തമാണ്.

വീഡിയോയുടെ അവസാനം യുവതി ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുന്നത് കാണാം. ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും റെയിൽവേ ജീവനക്കാരനോട് മോശമായി പെരുമാറുകയും ചെയ്യുന്നു. 'നിങ്ങൾ ജയിലിൽ പോകും' എന്നും ജീവനക്കാരൻ യുവതിയോട് പറഞ്ഞു. മറ്റൊരു എക്സ് ഉപഭോക്താവാണ് വീഡിയോ പങ്കുവെച്ചത്. 'ആദ്യം, അവർ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നത്. രണ്ടാമതായി, ഈ മനോഭാവത്തോടെയാണ് പെരുമാറുന്നത്. അവർക്ക് ഒന്നും സംഭവിക്കില്ലെന്ന് അവർക്കറിയാം. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. എന്ത് നടപടി സ്വീകരിക്കും?' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. അതേസമയം, വീഡിയോ വൈറലായതിനെ തുടർന്ന്, റെയിൽവേ സേവ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരിക്കുകയും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി