'സിനിമാരം​ഗത്തെ ഒരേയൊരു ടൈ​ഗർ സൽമാൻ തന്നെ'; ലോറൻസ് ബിഷ്ണോയി ​ഗ്യാങ്ങിനെ ചൊടിപ്പിച്ചത് ടൈ​ഗർ ഷ്റോഫിന്റെ ആ പ്രശംസ

Published : Oct 24, 2026, 03:54 PM IST
tiger shroff salman khan

Synopsis

അറസ്റ്റിലായ പ്രതികളിലൊരാളാണ് ചോദ്യംചെയ്യലിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈ​​ഗർ ഷ്റോഫ് 2022-ൽ സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചതും അദ്ദേഹവുമായുള്ള അടുത്തബന്ധവുമാണ് ടൈ​ഗർ ഷ്റോഫിനെ ലക്ഷ്യമിടാൻ കാരണമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

മുംബൈ: നടൻ ടൈ​ഗർ ഷ്റോഫിനെ ലോറൻസ് ബിഷ്ണോയിയുടെ സംഘം വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ സൽമാൻ ഖാനുമായുള്ള അടുപ്പം തന്നെയെന്ന് വെളിപ്പെടുത്തൽ. അറസ്റ്റിലായ പ്രതികളിലൊരാളാണ് ചോദ്യംചെയ്യലിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈ​​ഗർ ഷ്റോഫ് 2022-ൽ സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചതും അദ്ദേഹവുമായുള്ള അടുത്തബന്ധവുമാണ് ടൈ​ഗർ ഷ്റോഫിനെ ലക്ഷ്യമിടാൻ കാരണമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

2022-ൽ ബജ്റങി ഭൈജാൻ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചതാണ് ലോറൻസ് ബിഷ്ണോയി സം​ഘത്തിന്റെ ഹിറ്റ്ലിസ്റ്റിൽ ടൈ​ഗർ ഷ്റോഫും ഇടംപിടിക്കാൻ കാരണമായത്. സിനിമാരം​ഗത്തെ ഒരോയൊരു ടൈ​ഗർ സൽമാൻ ഖാൻ ആണെന്നായിരുന്നു ടൈ​ഗർ ഷ്റോഫ് 2022-ൽ നടന്ന പരിപാടിയിൽ പ്രസം​ഗിച്ചത്. ഇതോടെ സൽമാൻ ഖാനുമായി അടുപ്പമുള്ളവരെ ഭീഷണിപ്പെടുത്തിയിരുന്ന ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പട്ടികയിൽ ടൈ​ഗർ ഷ്റോഫിന്റെ പേരും ഇടംപിടിച്ചു. തുടർന്നാണ് മുംബൈയിൽ സൽമാൻ ഖാനെ ലക്ഷ്യമിട്ടെത്തിയ അക്രമികൾ ഇത് നടക്കാതായതോടെ ടൈ​ഗർ ഷ്റോഫിന് നേരേ വെടിവെപ്പ് നടത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

1998-ൽ കൃഷ്ണമൃ​ഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ ഉൾപ്പെട്ടതിന് പിന്നാലെയാണ് ലോറൻസ് ബിഷ്ണോയി ​ഗ്യാങ്ങിന് നടനുമായുള്ള ശത്രുത ഉടലെടുത്തത്. ബിഷ്ണോയി സമൂഹം പവിത്രമായി കരുതുന്ന മൃ​ഗമാണ് കൃഷ്ണമൃ​ഗം. കൃഷ്ണമൃ​ഗത്തെ സംരക്ഷിക്കാനും ബിഷ്ണോയി സമൂഹം അതിയായ ജാ​ഗ്രത പുലർത്താറുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ടൈ​ഗർ ഷ്റോഫിന് നേരേ വെടിയുതിർത്ത മൂന്നം​ഗസംഘത്തെ രാജസ്ഥാനിലെ കോട്ടയിൽവെച്ചാണ് പൊലീസ് സംഘം പിടികൂടിയത്. ഇതിനുപിന്നാലെ ഇവർക്ക് ആയുധം എത്തിച്ചുനൽകിയ രണ്ട് സ്ത്രീകളടക്കം കൂടുതൽ പ്രതികളും പിടിയിലായി. അതേസമയം, കേസിൽ ഇതുവരെ ടൈ​ഗർ ഷ്റോഫിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ആരോടും ശത്രുതയില്ലാത്ത തനിക്ക് നേരേ ഇത്തരമൊരു ആക്രമണം നടന്നതിന്റെ ഞെട്ടലിലാണ് നടൻ. സംഭവത്തിന് ശേഷം നടൻ മാനസികമായി തളർന്നിരിക്കുകയാണെന്നും അതിനാലാണ് മൊഴിയെടുക്കൽ വൈകുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ സ്പ്രിം​ഗ് ഫാനുകൾ സ്ഥാപിച്ച് ​ഗുജറാത്തിലെ സർവകലാശാല
കേന്ദ്ര സർക്കാരിന്‍റെ അപൂർവ്വ പ്രശംസ നേടി വിജയ് സർക്കാർ; നിർണായക തീരുമാനം, തമിഴ്‌നാട്ടിൽ വിമാന ഇന്ധന നികുതി കുറച്ചു