'ഗോമാംസം ഭക്ഷിക്കുന്നതിന് കടുവകളെ ശിക്ഷിക്കണം': എന്‍സിപി എംഎല്‍എ

By Web TeamFirst Published Feb 5, 2020, 5:06 PM IST
Highlights

ഗോമാംസം ഭക്ഷിക്കുന്നതിന് മനുഷ്യരെ ശിക്ഷിക്കുകയാണെങ്കില്‍ ഇതേ കുറ്റത്തിന് കടുവകള്‍ക്കും ശിക്ഷ നല്‍കണമെന്ന് ഗോവ എന്‍സിപി എംഎല്‍എ.  

പനജി: ഗോമാംസം ഭക്ഷിക്കുന്നതിന് കടുവകളെ ശിക്ഷിക്കണമെന്ന് ഗോവ എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലെമെവൊ. ഗോമാസം ഭക്ഷിക്കുന്നതിന് മനുഷ്യരെ ശിക്ഷിക്കുകയാണെങ്കില്‍ ഈ കുറ്റത്തിന് കടുവകള്‍ക്കും ശിക്ഷ നല്‍കണമെന്ന് അദ്ദഹം പറഞ്ഞു. 

കഴിഞ്ഞ മാസം മഹാദയി വന്യജീവി സങ്കേതത്തില്‍ ഒരു കടുവയെയും മൂന്ന് കടുവക്കുഞ്ഞുങ്ങളെയും നാട്ടുകാരായ അഞ്ചുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. ബുധനാഴ്ച പ്രതിപക്ഷ നേതാവ് ദിഗംബര്‍ കമത് ഈ വിഷയം ഗോവ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അലെമെവൊയുടെ പ്രസ്താവന. മനുഷ്യര്‍ ഗോമാംസം ഭക്ഷിക്കുന്നതിന് ശിക്ഷ നല്‍കുമ്പോള്‍ ഗോമാംസം ഭക്ഷിക്കുന്ന കടുവകള്‍ക്ക് എന്താണ് ശിക്ഷയെന്ന് അദ്ദേഹം ചോദിച്ചു.  വന്യജീവി സംരക്ഷണത്തില്‍ കടുവകള്‍ പ്രധാനപ്പെട്ടവയാണെങ്കില്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം പശുക്കളാണ് പ്രധാനപ്പെട്ടവയെന്ന് അദ്ദേഹം പറഞ്ഞു.

Read More: 'ഞാന്‍ ഭീകരവാദിയെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ താമരക്ക് വോട്ട് ചെയ്യുക':പ്രതികരിച്ച് കെജ്രിവാള്‍

കന്നുകാലികളെ ആക്രമിച്ചതിനാണ് കര്‍ഷകര്‍ കടുവകളെ കൊന്നതെന്നും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. 

click me!