
ദില്ലി: കനേഡിയൻ ടിക് ടോക്ക് താരവും ഇന്ത്യക്കാരുയുമായ മേഘ ഠാക്കൂർ (21) അന്തരിച്ചു. മാതാപിതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ടിക് ടോക്കിൽ ഒരുലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടാണ് മേഘയുടേത്. ബോഡി പോസിറ്റീവിറ്റി പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളായിരുന്നു മേഘയുടെ പ്രത്യേകത. മേഘയുടെ മരണം അപ്രതീക്ഷിതമായിരുന്നെന്ന് അവളുടെ പ്രൊഫൈലിൽ നിന്നുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മാതാപിതാക്കള്‍ അറിയിച്ചു.
നവംബർ 24നാണ് മകളുടെ മരണമെന്നും ഇവർ അറിയിച്ചു. 'ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായിരുന്നു മകൾ. ദയയും കരുതലുള്ള സുന്ദരിയായ പെൺകുട്ടി. മരണം താങ്ങാകുന്നതിനപ്പുറമാണ്. ആത്മവിശ്വാസവും സ്വതന്ത്രയുമുള്ള ഒരു യുവതിയായിരുന്നു അവൾ. അവൾ അവളുടെ ആരാധകരെ സ്നേഹിച്ചിരുന്നു. അവളുടെ വിയോഗം നിങ്ങൾ അറിയണം. മേഘക്കായി നിങ്ങളുടെ പ്രാർഥനകൾ തേടുന്നു'.- മാതാപിതാക്കൾ കുറിച്ചു. മേഘ താക്കൂറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി ആരാധകർ ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും എത്തി.
മേഘ ഠാക്കൂറിന് ഒരു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ കാനഡയിലേക്ക് താമസം മാറിയത്. 2019 ൽ മേഫീൽഡ് സെക്കൻഡറി സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ചേർന്നു. കോളേജിൽ ചേർന്നതിന് പിന്നാലെ ടിക് ടോക്കിൽ താരമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam