'എന്‍റെ മരണത്തിനായി ചിലർ കാശിയില്‍ പ്രാർഥന നടത്തി', ആളുകളെത്ര തരം താഴുന്നു'; തുറന്നടിച്ച് മോദി

Published : Feb 27, 2022, 11:16 PM ISTUpdated : Feb 28, 2022, 12:42 AM IST
'എന്‍റെ മരണത്തിനായി ചിലർ കാശിയില്‍ പ്രാർഥന നടത്തി', ആളുകളെത്ര തരം താഴുന്നു'; തുറന്നടിച്ച് മോദി

Synopsis

'തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് ആഹ്ളാദമാണ് അനുഭവപ്പെട്ടതെന്ന്' നരേന്ദ്ര മോദിയും തുറന്നടിച്ചു. 'ഇതിന്റെ അർത്ഥം എന്റെ മരണം വരെ ഞാൻ കാശി വിടുകയോ അവിടുത്തെ ആളുകൾ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണ്'- പ്രധാനമന്ത്രി പറഞ്ഞു.

വാരണാസി: രാഷ്ട്രീയ എതിരാളികള്‍ തന്റെ മരണത്തിന് വേണ്ടി കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime minster Narendra Modi). രാഷ്ട്രീയ എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്ന് ഇതിലൂടെ മനസിലാക്കാനാകുമെന്ന് മോദി പറഞ്ഞു. വാരണാസിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവൊണ് പ്രധാനമന്ത്രി രാഷ്ട്രീയ എതിരാളികളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. 

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.  വാരണാസിയില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി എത്തിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ 'ഒരു മാസം മാത്രമല്ല, രണ്ടോ മൂന്നോ മാസം അദ്ദേഹം അവിടെ തുടരട്ടെ, ആളുകള്‍ അവരുടെ അവസാന ദിനങ്ങള്‍ വാരാണസിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു', എന്നായിരുന്നു മറുപടി. 

കാശി എന്നറിയപ്പെടുന്ന ബനാറസിൽ അവസാന നാളുകൾ ചെലവഴിക്കുന്നത് ശുഭകരമാണെന്ന ഹൈന്ദവ വിശ്വാസത്തെ കൂട്ടുപിടിച്ചായിരുന്നു അഖിലേഷിന്‍റെ പ്രസ്താവന. ഈ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് ആഹ്ളാദമാണ് അനുഭവപ്പെട്ടതെന്ന് നരേന്ദ്ര മോദിയും തുറന്നടിച്ചു. 'ഇതിന്റെ അർത്ഥം എന്റെ മരണം വരെ ഞാൻ കാശി വിടുകയോ അവിടുത്തെ ആളുകൾ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണ്'- പ്രധാനമന്ത്രി പറഞ്ഞു.

സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഭീകരതയോട് മൃദുസമീപനം പുലർത്തുകയാണെന്നും മോദി ആരോപിച്ചു. സമാജ്‌വാദി പാർട്ടിയുടേയും കോൺഗ്രസിന്‍റേയും ഭരണകാലത്ത് ഭീകരർ യാതൊരു ഭയവുമില്ലാതെ പ്രവർത്തിച്ചു. തീവ്രവാദികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ അഖിലേഷ് യാദവ് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബാഷര്‍ ആസാദ് ബിജെപിയില്‍ ചേര്‍ന്നു  

ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബാഷര്‍ ആസാദ് ബിജെപിയില്‍ ചേര്‍ന്നു. ജമ്മുവിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് മുബാഷര്‍ അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താഴെതട്ടിലുള്ള വികസന പ്രവർത്തനങ്ങൾ തന്നെ സ്വാധീനിച്ചുവെന്നും അങ്ങനെയാണ് ബിജെപിയിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും മുബാഷര്‍ ആസാദ് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, മുന്‍ എംഎല്‍എയും ബിജെപി എസ്ടി മോര്‍ച്ച പ്രസിഡന്റ് ഹാരുണ്‍ ചൗധരി എന്നിവര്‍ ചേര്‍ന്നാണ് മുബാഷറിനെ അംഗത്വം നല്‍കി സ്വീകരിച്ചത്. നരേന്ദ്രമോദിയുടെ ജനപ്രിയനയങ്ങള്‍ കാരണം ബിജെപിയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് മുബാഷര്‍ പറഞ്ഞു. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ അധികാരത്തിന്റെ ശീതളിമ ആഘോഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ജമ്മുവില്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചത്   നരേന്ദ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും മുബാഷര്‍ പറഞ്ഞു.  

ഗുലാം നബി ആസാദിന്റെ ഇളയ സഹോദരൻ ലിയാഖത്ത് അലിയുടെ മകനാണ് മുബാഷിർ ആസാദ്.   തന്റെ അമ്മാവനോട് കോൺഗ്രസ് നേതൃത്വം അനാദരവ് കാണിക്കുകയാണെന്നും മുബാഷിര്‍ ആരോപിച്ചു. ബിജെപിയിൽ ചേരാനുള്ള പദ്ധതിയെ കുറിച്ച് അമ്മാവനുമായി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  2009 ഏപ്രിലിൽ ഗുലാം നബി ആസാദിന്റെ സഹോദരൻ ഗുലാം അലിയും ബിജെപിയിൽ ചേർന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?