തിരുപ്പതി ക്ഷേത്രം ലോക്ക്ഡൌണ്‍ കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്

By Web TeamFirst Published May 11, 2020, 4:42 PM IST
Highlights

കൊവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ 400 കോടി രൂപയുടെ വരുമാനമാണ് ക്ഷേത്രത്തിന് നഷ്ടമായതെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ക്ഷേത്രത്തിലെ ദിനം തോറുമുള്ള ചെലവുകളും ജീവനക്കാരുടെ ശമ്പളവും പരുങ്ങലിലെന്നാണ് വിവരം.

തിരുപ്പതി: ലോകത്തിലെ തന്നെ ഏറ്റവുമധികം സമ്പാദ്യമുള്ള ക്ഷേത്രമായ തിരുപ്പതിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബുദ്ധിമുട്ടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ 400 കോടി രൂപയുടെ വരുമാനമാണ് ക്ഷേത്രത്തിന് നഷ്ടമായതെന്നാണ് കണക്കുകൂട്ടല്‍.

നിലവില്‍ ക്ഷേത്രത്തിലെ ദിനം തോറുമുള്ള ചെലവുകളും ജീവനക്കാരുടെ ശമ്പളവും പരുങ്ങലിലെന്നാണ് വിവരം. ശമ്പളവും പെന്‍ഷനുമായി 300 കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സ്ഥിര നിക്ഷേപവും 8 ടണ്‍ സ്വര്‍ണ നിക്ഷേപത്തില്‍ നിന്നും ഈ തുക എടുക്കുന്നതിനെക്കുറിച്ചാണ് ട്രസ്റ്റ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 50 ദിവസങ്ങളായി അടച്ച് കിടക്കുന്ന ക്ഷേത്രം എന്ന് പൊതു ആരാധനയ്ക്കായി തുറക്കുമെന്നത് ഇനിയും വ്യക്തമല്ല.

ലോക്ക്ഡൌണ്‍: 1300 തൊഴിലാളികളുടെ കരാര്‍ അവസാനിപ്പിച്ച് തിരുപ്പതി ക്ഷേത്രം

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ക്ഷേത്രത്തിന് ചുമതലയുണ്ട്. 2500 കോടി രൂപയാണ് ക്ഷേത്രം ട്രസ്റ്റിന് ഒരു വര്‍ഷം വരുന്ന ചെലവുകളെന്നും ട്രസ്റ്റ് ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഢി പറയുന്നു. ഒരുമാസം ഏകദേശം 200-220 കോടി രൂപ വരുമാനമായിരുന്നു ക്ഷേത്രത്തിനുണ്ടായിരുന്നത്. നേരത്തെ ക്ഷേത്രത്തിലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന 1300 തൊഴിലാളികളുടെ കരാര്‍ അവസാനിപ്പിച്ചത് വാര്‍ത്തയായിരുന്നു. ഏപ്രില്‍ 30 ന് അവസാനിക്കുന്ന കരാര്‍ പുതുക്കാതെ അവസാനിപ്പിക്കുകയായിരുന്നു. കരാര്‍ തൊഴിലാളികളെ എത്തിച്ചിരുന്ന സ്ഥാപനത്തിനാണ് ക്ഷേത്രത്തില്‍ നിന്നുള്ള സന്ദേശം ലഭിച്ചത്. ലോക്ക്ഡൌണ്‍ ആരംഭിച്ചതിന് പിന്നാലെ സ്ഥിരം തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരുന്നില്ല. ഇവരുടെ സേവനങ്ങൾ നിർത്തലാക്കിയതായി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പ്രതികരിച്ചിരുന്നു. 

click me!