
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വമ്പൻ മുന്നേറ്റം. 12,518 പഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ വിജയം നേടിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട് കണക്കുകള്‍ വ്യക്തമാക്കുന്നത്. 3,620 സീറ്റുകളില്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നുമുണ്ട്. ബിജെപിക്ക് 2781 സീറ്റുകളില്‍ വിജയം നേടാൻ ആയിട്ടുണ്ട്. വൈകുന്നേരം 3.30ന് വന്ന കണക്ക് പ്രകാരം 915 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.
ഇടത് സഖ്യം 959 സീറ്റുകളില്‍ വിജയം നേടിയിട്ടുണ്ട്. അതിൽ 910 സീറ്റുകളിലും സിപിഎം തന്നെയാണ് വിജയിച്ചിട്ടുള്ളത്. 625 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയം സ്വന്തമാക്കി. 276 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുമുണ്ട്. ഇന്ത്യൻ സെക്യൂലര്‍ ഫ്രണ്ട് സഖ്യം 219 സീറ്റുകളാണ് സ്വന്തമാക്കിയത്. തൃണമൂല്‍ വിമതര്‍ ഉള്‍പ്പെടെയുള്ള സ്വതന്ത്രർ 718 സീറ്റുകളില്‍ വിജയം നേടിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ വ്യാപക അക്രമമാണ് ബംഗാളിൽ അരങ്ങേറിയത്.
അക്രമ സംഭവങ്ങളിൽ 30 പേർ മരിച്ചെന്നാണ് കണക്ക്. സംസ്ഥാനത്തെ സാഹചര്യം ഗവര്‍ണര്‍ സി വി ആനന്ദബോസ് ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബോധിപ്പിച്ചിരുന്നു. ആക്രമണങ്ങളിൽ ആകെ എട്ട് പേർ കൊല്ലപ്പെട്ടതായാണ് പ്രദേശിക മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.
അഞ്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ഒരു ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. ഗ്രാമ പഞ്ചായത്ത്, ജില്ലാ സമിതികൾ, ജില്ലാ പരിഷത്ത് എന്നിവടങ്ങളിലായി 73,887 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 80.71 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഫലപ്രഖ്യാപനത്തിന് ശേഷം അക്രമസംഭവങ്ങള്‍ നടക്കാതിരിക്കാൻ ല്ലാ വോട്ടണ്ണെൽ കേന്ദ്രങ്ങളിലും കേന്ദ്ര സേന സുരക്ഷ ഒരുക്കിയിട്ടുണ്ട്.
രണ്ടാം വിവാഹം കഴിഞ്ഞിട്ട് ആറ് മാസം മാത്രം; യുവാവിനെ ഭാര്യയും മുൻ ഭാര്യയും ചേര്‍ന്ന് കുത്തിക്കൊന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam