ഹിമാചലിൽ പ്രളയക്കെടുതി രൂക്ഷം; കുടുങ്ങിയ മലയാളികളെ രക്ഷിക്കാൻ ശ്രമം തുടരുന്നു, ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു

Published : Jul 11, 2023, 03:59 PM IST
ഹിമാചലിൽ പ്രളയക്കെടുതി രൂക്ഷം; കുടുങ്ങിയ മലയാളികളെ രക്ഷിക്കാൻ ശ്രമം തുടരുന്നു, ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു

Synopsis

ഹിമാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളെല്ലാം തന്നെ സുരക്ഷിതരാണ്. ഔദ്യോഗിക ഇടപെടലുകൾക്ക് പുറമേ ടൂർ ഓപ്പറേറ്റർമാർ, ഹിമാചലിലെ മലയാളി സംഘടനകൾ എന്നിവരുടെ സഹകരണം കൂടി ഇക്കാര്യത്തിൽ ഉറപ്പുവരുത്തുന്നുണ്ട്.

ദില്ലി: ഹിമാചൽ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ മലയാളികളെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ഹിമാചലിൽ കുടുങ്ങിയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ന്യൂ ദില്ലി കേരളാഹൗസിൽ 011-23747079 എന്ന ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചിട്ടിട്ടുണ്ട്. മലയാളികളുടെ സുരക്ഷയ്ക്കായി ആവശ്യമായ തരത്തിലുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളെല്ലാം തന്നെ സുരക്ഷിതരാണ്. ഔദ്യോഗിക ഇടപെടലുകൾക്ക് പുറമേ ടൂർ ഓപ്പറേറ്റർമാർ, ഹിമാചലിലെ മലയാളി സംഘടനകൾ എന്നിവരുടെ സഹകരണം കൂടി ഇക്കാര്യത്തിൽ ഉറപ്പുവരുത്തുന്നുണ്ട്.

അതേസമയം, ഉത്തരേന്ത്യയിൽ അതിരൂക്ഷമായ മഴക്കെടുതിയിൽ മരണം 41 ആയി. ഹിമാചലിന് പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്. ഹിമാലയൻ നദികൾ കരകവിഞ്ഞതോടെ ഉത്തരാഖണ്ഡ്,ഹരിയാന, പഞ്ചാബ്, ദില്ലി യുപി സംസ്ഥാനങ്ങൾ പ്രതിസന്ധിയിലാണ്. പഞ്ചാബിൽ മൊഹാലി, രൂപ്നഗർ, സിർക്കാപൂർ പ്രദേശങ്ങൾ വെള്ളത്തിലായി. ആളുകളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായി പഞ്ചാബ് സർക്കാർ അറിയിച്ചു. എൻഡിആർഎഫും കരസേനയും രംഗത്തുണ്ട്. ഉത്തരാഖണ്ഡിലും സ്ഥിതി രൂക്ഷമാണ്.ഉത്തരകാശിയിൽ തീർത്ഥാടകർ കുടുങ്ങി. റോഡ് ഗതാഗതം മണ്ണിടിച്ചിൽ തടസ്സപ്പെട്ടു. എംയിസ് ഋഷികേശിൽ വെള്ളം കയറി. ദില്ലിയിൽ യമുന നദി അപകട നില കഴിഞ്ഞു. തീരപ്രദേശത്തുള്ളവരെ പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും, പെരുവഴിയിലാണ് തീരദേശവാസികള്‍. 

Also Read: 'ആദ്യം സെമി സ്പീഡ് ട്രെയിൻ, പിന്നെ മതി ഹൈ സ്പീഡ് ട്രെയിൻ'; മാറ്റങ്ങൾ നിർദേശിച്ച് ഇ ശ്രീധരന്‍റെ റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘വിസിൽ’ അടിക്കാൻ വിജയ്; തമിഴകം വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു
വാഹനമോടിക്കുന്നവരാണോ? നിയമങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ, വർഷത്തിൽ 5 തവണ ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് പോകും!