തമിഴ്നാട് സർക്കാരിൻ്റെ പ്രഥമ തകൈസൽ തമിഴർ പുരസ്കാരം എൻ.ശങ്കരയ്യക്ക്

By Web TeamFirst Published Jul 28, 2021, 2:16 PM IST
Highlights

തമിഴ്നാടിൻ്റെ സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകിയവർക്കായി സ്റ്റാലിൻ സർക്കാർ അധികാരമേറ്റ ശേഷം ഏർപ്പെടുത്തിയ അവാർഡാണിത്. 

ചെന്നൈ: തമിഴ്നാട് സർക്കാരിൻ്റെ പ്രഥമ തകൈസൽ തമിഴർ അവാർഡ് മുതിർന്ന സിപിഎം നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എൻ.ശങ്കരയ്യക്ക്. തമിഴ്നാടിൻ്റെ സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകിയവർക്കായി സ്റ്റാലിൻ സർക്കാർ അധികാരമേറ്റ ശേഷം ഏർപ്പെടുത്തിയ അവാർഡാണിത്. നൂറ് വയസ് പിന്നിട്ട ശങ്കരയ്യക്ക് സ്വാതന്ത്ര്യദിനത്തിൽ അവാർഡ് സമ്മാനിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന 1964 ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന്  ഇറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിരിക്കുന്ന രണ്ട് പേരിൽ ഒരാളാണ് ശങ്കരയ്യ. മറ്റൊരാൾ മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!