Hijab row : 'ഹിജാബ് ധരിച്ച് പോളിംഗ് ബൂത്തിൽ കയറരുത്!'; തമിഴ്നാട്ടിൽ സ്ത്രീയെ തടഞ്ഞ് ബിജെപി ബൂത്ത് ഏജന്റ്

Published : Feb 19, 2022, 05:20 PM IST
Hijab row : 'ഹിജാബ് ധരിച്ച് പോളിംഗ് ബൂത്തിൽ കയറരുത്!'; തമിഴ്നാട്ടിൽ സ്ത്രീയെ തടഞ്ഞ് ബിജെപി ബൂത്ത് ഏജന്റ്

Synopsis

തമിഴ്നാട് മധുരയിൽ വോട്ട് ചെയ്യാൻ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ബൂത്ത് ഏജന്റ്  തടഞ്ഞു. ഹിജാബ് ധരിച്ച് പോളിങ് ബൂത്തിൽ കയറരുത് എന്നായിരുന്നു ഇയാൾ പറഞ്ഞത്

ചെന്നൈ: തമിഴ്നാട് മധുരയിൽ വോട്ട് ചെയ്യാൻ ഹിജാബ് (Hijab) ധരിച്ചെത്തിയ സ്ത്രീയെ ബിജെപി (Bjp) ബൂത്ത് ഏജന്റ്  തടഞ്ഞു. ഹിജാബ് ധരിച്ച് പോളിങ് ബൂത്തിൽ (Polling booth) കയറരുത് എന്നായിരുന്നു ഇയാൾ പറഞ്ഞത്. നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. മധുരയിലെ വോട്ടിങ് സെന്ററിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ നിർബന്ധിച്ച് ഇയാൾ പുറത്താക്കുകയായിരുന്നു.

സംഭവത്തിൽ ഡിഎംകെയും എഡിഎംകെയും വിഷയത്തിൽ എതിർപ്പ് പ്രകടപ്പിച്ചതോടെ ബൂത്ത് ഏജന്റായ ഗിരിജനെ പൊലീസ് ബൂത്തിൽ നിന്ന് മാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡെക്കാൻ ഹോറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പ്രകാരം, വോട്ടർ ലിസ്റ്റ് പരിശോധിച്ച ഇയാൾ, ഇത്തരത്തിൽ മുഖം മറച്ച് വരുന്നവരെ എങ്ങനെ തിരിച്ചറിയുമെന്നാണ് ചോദിക്കുന്നത്. 

അതേസമയം ബിജെപി നിലാപാട് തള്ളി ഡിഎംകെ രംഗത്തെത്തി. ബിജെപിയുടെ ഇത്തരം കോമാളിത്തം തമിഴ്‌നാട് സര്‍ക്കാരോ ജനങ്ങളോ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. ശരിയായ ആളെ മാത്രമേ തമിഴ്നാട്ടിലെ ജനങ്ങൾ തെരഞ്ഞെടുക്കൂവെന്നും അദ്ദേഹം എഎൻഐയോട് പ്രതികരിച്ചു.  മനുഷ്യർ മനുഷ്യർക്കെതിരെ മതത്തിന്റെ പേരിൽ തിരിയുന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്, ഒരു സ്ത്രീ എന്ത് ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. 

കർണാടകയിലെ ഹിജാബ് വിവാദത്തിന്റെ തുടർച്ചയായുള്ള പ്രതിഫലനങ്ങളാണ് തമിഴ്നാട്ടിലും പ്രകടമാകുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധിക്കായുള്ള കാത്തിരിപ്പിലാണ് കേളേജുകളും വിദ്യാർത്ഥികളും. നിലവിൽ ഹിജാബോ, കാവി തലപ്പാവോ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കേണ്ടെന്ന നിലപാടാണ് അധികൃത സ്വീകരിക്കുന്നത്. 

കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം, വിധിയുണ്ടാകുമോ? ഇസ്ലാമിൽ ഒഴിവാക്കാനാകാത്ത ആചാരമല്ലെന്നു സർക്കാർ

ബെംഗളൂരു: ഹിജാബ് നിരോധവുമായി (Hijab Ban) ബന്ധപ്പെട്ട ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ (Karnataka High Court) ഇന്നും വാദം തുടരും. വിഷയത്തിൽ ഇന്നലെയും രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ലെന്ന് സര്‍ക്കാര്‍ (Karnataka Government) ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ് എന്നും, ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ദിവസങ്ങളായി കർണാടക ഹൈക്കോടതിയിൽ വിഷയത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാർ, ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടികാട്ടി. ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. ഭരണഘടനാപരമായ വിഷയങ്ങൾ സൂക്ഷ്മമായി പരിശോധിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. തിടുക്കം കാട്ടുകയല്ല, എല്ലാം വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് രണ്ട് വിഭാഗങ്ങളും തമ്മിലാണ് ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിക്കാനുള്ളതിനാൽ വാദം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'