
പാലന്‍പൂര്‍(ഗുജറാത്ത്): മകന്റെ പ്രതിശ്രുത വധുവിന്റെ അമ്മയുമായി ഒളിച്ചോടിയയാളും പ്രതിശ്രുത വധുവിന്റെ അമ്മയും ആത്മഹത്യ ചെയ്തതായി പരാതി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് സംഭവം. ജയന്തി തകര്‍ഡ, ജാഗ്രതി എന്നിവരെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഖേഡ്ബ്രഹ്മ താലൂക്കിലെ ദിധിയ വില്ലേജിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയന്തിയുടെ മകന്റെയും ജാഗ്രതിയുടെയ മകളുടെ വിവാഹ നിശ്ചയത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്.
ജൂണ്‍ എട്ടിന് ഇരുവരും ഒളിച്ചോടി. ഇവരുടെ ബന്ധത്തെ സമൂഹം എങ്ങനെ അംഗീകരിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് സബര്‍കാന്ത എസ്പി ചൈതന്യ മാന്‍ഡ്‌ലിക് മാധ്യമങ്ങളോട് പറഞ്ഞു. ജയന്തി നേരത്തെ രണ്ട് വിവാഹം കഴിച്ചയാളാണ്. രണ്ടാമത്തെ ഭാര്യയുടെ കൂടെയായിരുന്നു താമസം. ആദ്യ വിവാഹത്തിലെ മകന്റെ പ്രതിശ്രുത വധുവിന്റെ അമ്മയുടെ കൂടെയാണ് ഒളിച്ചോടിയത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം ആരുടേതാണ് മൃതദേഹങ്ങള്‍ എന്ന് തിരിച്ചറിഞ്ഞില്ല. മരത്തിന് താഴെ ജയന്തിയുടെ പേരെഴുതിയ സ്റ്റീല്‍ തകിട് കണ്ടെത്തിയതോടെയാണ് ആളെ തിരിച്ചറിഞ്ഞത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് കാര്യങ്ങള്‍ വ്യക്തമായത്. ഇവര്‍ രണ്ടാഴ്ച മുമ്പും ഒളിച്ചോടിയെന്നും ലോക്ക്ഡൗണായതിനാല്‍ തിരിച്ചെത്തിയെന്നും പിന്നീട് എട്ടിന് വീണ്ടും ഒളിച്ചോടിയെന്നും ഗ്രാമമുഖ്യന്‍ പ്രവീണ്‍ പട്ടേല്‍
പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam