മൃതദേഹം ഉപ്പിട്ട് സൂക്ഷിച്ചത് ഒന്നരമാസം; മകളുടെ മരണകാരണം തേടി പിതാവ് ചെയ്തത്

Published : Sep 17, 2022, 03:58 PM ISTUpdated : Sep 17, 2022, 04:04 PM IST
മൃതദേഹം ഉപ്പിട്ട് സൂക്ഷിച്ചത് ഒന്നരമാസം; മകളുടെ മരണകാരണം തേടി പിതാവ് ചെയ്തത്

Synopsis

 പൊലീസ് ആദ്യം ന‌ടത്തിയ പോസ്റ്റ്മോർട്ടത്തിൽ അദ്ദേഹം തൃപ്തനല്ലായിരുന്നു. അതുകൊണ്ട് തന്നെ മൃതദേഹം ദഹിപ്പിക്കാതെ സൂക്ഷിക്കുകയായിരുന്നു. റീപോസ്റ്റ്മോർട്ടം നടത്താൻ പൊലീസിൽ സമ്മർദ്ദം ചെലുത്താനായി രാഷ്ട്രീയനേതാക്കളെ കാണുകയും ചെയ്തു ഈ പിതാവ്. 

മുംബൈ: ദുരൂഹസാഹചര്യത്തിൽ മരിച്ച മകളുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ന‌ടത്താനായി പിതാവ് ഒന്നരമാസത്തോളം കുഴിയിൽ ഉപ്പിട്ട് സൂക്ഷിച്ചു. പൊലീസ് ആദ്യം ന‌ടത്തിയ പോസ്റ്റ്മോർട്ടത്തിൽ അദ്ദേഹം തൃപ്തനല്ലായിരുന്നു. അതുകൊണ്ട് തന്നെ മൃതദേഹം ദഹിപ്പിക്കാതെ സൂക്ഷിക്കുകയായിരുന്നു. റീപോസ്റ്റ്മോർട്ടം നടത്താൻ പൊലീസിൽ സമ്മർദ്ദം ചെലുത്താനായി രാഷ്ട്രീയനേതാക്കളെ കാണുകയും ചെയ്തു ഈ പിതാവ്. 

ദാദാ​ഗാവിലാണ് 27 വയസ്സുള്ള ആദിവാസി യുവതിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓ​ഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും യുവതിയുടേത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അറസ്റ്റിലായവരിൽ ഒരാൾ യുവതിയുടെ സുഹൃത്തായിരുന്നു. ഇയാൾ ശാരീരികബന്ധത്തിലേർപ്പെടണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഇതു വിശ്വസിക്കാൻ യുവതിയുടെ പിതാവ് തയ്യാറായില്ല. മകൾ കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ‌

‌പിതാവിന്റെ പരിശ്രമഫലമായി മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാൻ നന്ദുർബൻ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്. തുടർന്ന് മൃതദേഹം മുംബൈ ജെജെ ആശുപത്രിയിലെത്തിച്ചു. വെള്ളി‌യാഴ്ചയാണ് റീ പോസ്റ്റ്മോർട്ടം നടന്നത്. 

Read Also: റോഡില്‍ സ്ഥാപിച്ച ആര്‍ച്ച് സ്കൂട്ടര്‍ യാത്രികരുടെ മുകളിലേക്ക് വീണു, അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

നെയ്യാറ്റിൻകരയിൽ റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് വീണ് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റു. സുരക്ഷാ മുൻകരുതലൊന്നും ഇല്ലാതെ റോഡിലേക്ക് മറിച്ചിട്ട ആർച്ച് സ്കൂട്ടർ യാത്രക്കാരുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറായില്ല. ഒരു ക്ലബിന്‍റെ വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ആർച്ച് പൊളിച്ച്മാറ്റുന്നതിനിടെയാണ്  അപകടം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിൽ വാഹനങ്ങള്‍ തടഞ്ഞ് സുരക്ഷാ മുൻകരുതല്‍ എടുക്കാതെയാണ് ആർച്ച് അഴിച്ച് മാറ്റിയത്.  (കൂടുതൽ വായിക്കാം....)

Read Also: മകളെ സ്കൂളിൽ നിന്നും കൊണ്ടുവരാൻ പോയ യുവതിക്ക് സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം