ഹോം ക്വാറന്റൈനിൽ കഴിയുന്ന കൊവിഡ് രോ​ഗികൾക്ക് സൗജന്യ ഓക്സിമീറ്റർ നൽകും; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്

Web Desk   | Asianet News
Published : Sep 05, 2020, 11:33 AM IST
ഹോം ക്വാറന്റൈനിൽ കഴിയുന്ന കൊവിഡ് രോ​ഗികൾക്ക് സൗജന്യ ഓക്സിമീറ്റർ നൽകും; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്

Synopsis

പഞ്ചാബിലെ ജനങ്ങൾക്ക് ഓക്സിമീറ്റർ നൽകാനുള്ള ആം ആദ്മി പാർട്ടി തീരുമാനത്തെ അമരീന്ദർ സിം​ഗ് എതിർത്തിരുന്നു.

ഹരിയാന: പഞ്ചാബിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന കൊവിഡ് ബാധിതർക്ക് സൗജന്യമായി ഓക്സിമീറ്റർ നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. പഞ്ചാബിലെ എല്ലാ ​ഗ്രാമങ്ങളിലും തെരുവുകളിലും സമീപപ്രദേശങ്ങളിലും ആം ആദ്മി പാർട്ടി പ്രവർ‌ത്തകർ ഓക്സിമീറ്റർ നൽകുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദർ സിം​ഗ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

കൊവിഡ് 19 കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ 50000 ഓക്സിമീറ്റർ‌ നൽകാനാണ് തീരുമാനം. പഞ്ചാബിലെ ജനങ്ങൾക്ക് ഓക്സിമീറ്റർ നൽകാനുള്ള ആം ആദ്മി പാർട്ടി തീരുമാനത്തെ അമരീന്ദർ സിം​ഗ് എതിർത്തിരുന്നു. പഞ്ചാബിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും നിങ്ങളുടെ ഓക്സിമീറ്റർ ഞങ്ങൾക്ക് വേണ്ട എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് മഹാമാരിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ആം ആദ്മി പാർട്ടി ഉപയോ​ഗിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഓക്സിമീറ്റർ നൽകുമെന്ന് കെജ്‍രിവാൾ വീഡിയോ സന്ദേശം നൽകിയത് ബുധനാഴ്ചയാണെന്നും എന്നാൽ ചൊവ്വാഴ്ച തന്നെ ഓക്സിമീറ്റർ വാങ്ങാനുള്ള ടെണ്ടർ പഞ്ചാബ് സർക്കാർ‌ സ്വീകരിച്ചതായും അമരീന്ദർ സിം​ഗ് വ്യക്തമാക്കി. കെജ്‍രിവാളിന്റെ പ്രഖ്യാപനത്തെ തുടർന്നല്ല സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് ​രോ​ഗബാധയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുക എന്നത്. ഓക്സിമീറ്റർ വിതരണം ചെയ്യുന്നത് വഴി ജനങ്ങൾക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് സ്വയം പരിശോധിക്കാൻ‌ സാധിക്കും. രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോ​ഗികൾക്ക് ഉടൻ തന്നെ ആശുപത്രിയിുലെത്താനും കഴിയും. എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾക്ക് ഓക്സിമീറ്റർ എത്തിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി