യുപി ഗ്രാമത്തില്‍ സ്വച്ഛ് ഭാരത് മിഷന് കീഴിൽ നിർമിച്ച ശുചിമുറികൾ ഉപയോ​ഗിക്കുന്നില്ല; ആശ്രയം തുറസ്സായ സ്ഥലം

Published : Jan 04, 2024, 04:31 PM ISTUpdated : Jan 04, 2024, 05:16 PM IST
യുപി ഗ്രാമത്തില്‍ സ്വച്ഛ് ഭാരത് മിഷന് കീഴിൽ നിർമിച്ച ശുചിമുറികൾ ഉപയോ​ഗിക്കുന്നില്ല; ആശ്രയം തുറസ്സായ സ്ഥലം

Synopsis

സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം സീതാപൂരിലെ 2,310 ഗ്രാമങ്ങളിലായി 6,14,658 ശുചിമുറികൾ നിർമ്മിച്ചു. വ്യാപകമായി ബോധവൽക്കരണം നടത്താൻ സർക്കാർ ശ്രമിച്ചിട്ടും പലരും ശുചിമുറി ഉപയോഗിക്കുന്നില്ല.  

ലഖ്നൗ: നിർമാണത്തിലെ അപാകത കാരണം ശുചിമുറി ഉപയോ​ഗിക്കാതെ ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ ഗ്രാമങ്ങൾ. സ്വച്ഛ് ഭാരത് മിഷന്റെ കീഴിലാണ് ആയിരങ്ങൾ മുടക്കി ഓരോ വീടുകളിലും ശുചിമുറി നിർമിച്ച് നൽകിയത്. എന്നാൽ ശുചിമുറി ഉപയോ​ഗിക്കാനാകില്ലെന്നും ഇപ്പോൾ പഴയ സാധനങ്ങൾ സൂക്ഷിക്കാനാണ് ഉപയോ​ഗിക്കുന്നതെന്നും ​ഗ്രാമവാസികൾ പറയുന്നു. പലരും പ്രാഥമികാവശ്യങ്ങൾക്കായി തുറസായ സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നതത്. വാർത്താ ഏജൻസിയായ എഐഎൻഎസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഗ്രാമത്തലവൻ ഞങ്ങളുടെ ടോയ്‌ലറ്റ് മൂന്ന് വർഷം മുമ്പ് നിർമ്മിച്ച് നൽകി. പക്ഷേ ഞങ്ങൾ അത് ഉപയോഗിക്കുന്നില്ല. ഉപയോ​ഗിക്കാനാകുന്ന രീതിയിലല്ല നിർമിച്ചത്- സീതാപൂർ ജില്ലയിലെ സിധൗലി ബ്ലോക്കിലെ നാത്പൂർവ ഗ്രാമവാസിയായ നീലം ദേവി പറഞ്ഞു. ഇവരുടെ കുടുംബത്തിൽ 12 അംഗങ്ങളുണ്ട്. എല്ലാവരും തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യുന്നു. ഗുണനിലവാരമില്ലാത്ത ഇഷ്ടികയാണ് നിർമാണത്തിനുപയോ​ഗിച്ചതെന്നും ഇവർ പറഞ്ഞു. 

ആദ്യത്തെ ഒരു വർഷം ശുചിമുറി ഉപയോ​ഗിച്ചു. അതിനുശേഷം ഉപയോ​ഗം നിർത്തി. കുടുംബത്തിൽ ഒമ്പത് പേരുണ്ട്. ഇപ്പോൾ എല്ലാവരും മലമൂത്രവിസർജനത്തിന് പുറത്തു പോകുന്നു. അതിഥികൾ വരുമ്പോൾ അവരും പുറത്തുപോകും- സിധൗലി ബ്ലോക്കിലെ ഗാർഹ ഗ്രാമത്തിലെ  വിലാസ ദേവി (65) പറഞ്ഞു.

സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം സീതാപൂരിലെ 2,310 ഗ്രാമങ്ങളിലായി 6,14,658 ശുചിമുറികൾ നിർമ്മിച്ചു. വ്യാപകമായി ബോധവൽക്കരണം നടത്താൻ സർക്കാർ ശ്രമിച്ചിട്ടും പലരും ശുചിമുറി ഉപയോഗിക്കുന്നില്ല.  കക്കൂസ് നിർമിക്കാൻ സർക്കാരിൽ നിന്ന് 12,000 രൂപയാണ് ലഭിക്കുക. പലയിടത്തും ശുചിമുറിയിലേക്ക് ജലസേചന സൗകര്യമില്ല. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല