രാജിക്ക് പകരം ധർമേന്ദ്ര പ്രധാന്‍റെ വകുപ്പ് മാറ്റാമെന്ന നിർദ്ദേശം ആദ്യം സർക്കാർ മുന്നോട്ടുവച്ചിരുന്നതായി സൂചന. സിജെപി ഇത് തള്ളിയ സാഹചര്യത്തിലാണ് പ്രധാൻ രാജിവെക്കാൻ തയ്യാറായതെന്നാണ് റിപ്പോർട്ട്.

ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ കടുത്ത നിലപാടിലെന്ന് റിപ്പോർട്ട്. ആദ്യം മന്ത്രിയുടെ രാജിക്ക് കേന്ദ സർക്കാർ വഴങ്ങിയില്ലെന്നും എന്നാൽ രാജിയിൽ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്ന് സിജെപി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് മന്ത്രിക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയതെന്നാണ് സൂചന. രാജിക്ക് പകരം ധർമേന്ദ്ര പ്രധാന്‍റെ വകുപ്പ് മാറ്റാമെന്ന നിർദ്ദേശം ആദ്യം സർക്കാർ മുന്നോട്ടുവച്ചിരുന്നതായി സൂചന. സിജെപി ഇത് തള്ളിയ സാഹചര്യത്തിലാണ് പ്രധാൻ രാജിവെക്കാൻ തയ്യാറായത്.

മന്ത്രിമാരും സിജെപി നേതാക്കളും നടത്തിയ ചർച്ചയിൽ വകുപ്പ് മാറ്റത്തിന് നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ രാജിയിൽ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്ന നിലപാട് സിജെപി സ്വീകരിച്ചെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി ആരോപിക്കുന്നു സിജെപിക്കെതിരായ കേസുകൾ പിൻവലിക്കുന്നതിൽ ബംഗാൾ സർക്കാരിന്റെ തീരുമാനം വൈകുകയാണ്. അസം, ബീഹാർ സംസ്ഥാന സർക്കാരുകൾ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞത് സിജെപി സ്വാഗതം ചെയ്തിരുന്നു.

തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ, ഇപ്പോൾ വ്യവസ്ഥകൾ ലംഘിച്ച് സമരക്കാരെ വേട്ടയാടുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി വക്താക്കൾ വാർത്താ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം ആരോപിച്ചു. സമരക്കാർക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന വ്യവസ്ഥയടക്കം സർക്കാർ പാലിക്കുന്നില്ലെന്നും വ്യവസ്ഥകൾ ലംഘിച്ചാൽ ഞങ്ങൾ വീണ്ടും പ്രതിഷേധ സമരം നടത്തുമെന്നും സിജെപി പ്രതിനിധികൾ കപിൽ സിബലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.