'ടൂ മച്ച് ട്രബിൾ', റോയി ജീവനൊടുക്കിയത് വിദേശത്തുള്ള സഹോദരന് സന്ദേശം അയച്ച ശേഷം? ഡിസംബർ 3 മുതൽ ജനുവരി 30 വരെയുള്ള ആദായ നികുതി പരിശോധനയുടെ നാൾവഴി

Published : Jan 31, 2026, 09:22 PM IST
CJ Roy raid

Synopsis

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആദായനികുതി റെയ്ഡിനിടെ ജീവനൊടുക്കുന്നതിന് മുൻപ് 'ടൂ മച്ച് ട്രബിൾ' എന്ന് സഹോദരന് സന്ദേശം അയച്ചിരുന്നെന്ന് വിവരം. ഐ ടി ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് മരണകാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം

ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചതിന്‍റെ ഞെട്ടലിലാണ് ഏവരും. സി ജെ റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഇതിനകം ഉയർന്നിട്ടുള്ളത്. റോയി ജീവനൊടുക്കിയതിന്‍റെ കാരണം ഇൻകംടാക്സ് നടത്തിയ സമ്മർദ്ദമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിസംബർ 3 നാണ് കൊച്ചിയിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ബെംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തിയത്. ഏറ്റവും ഒടുവിൽ ഇന്നലെ (ജനുവരി 30) ന് വീണ്ടും ബംഗളൂരുവിലെത്തിയ ഐ ടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് റോയി സ്വയം വെടിവച്ച് ജീവനൊടുക്കിയത്. ഇതിനിടെ ഇന്നലെ 11 മണിയോടെ റെയ്ഡ് പ്രശ്നമാകുന്നു എന്ന് വ്യക്തമാക്കി 'ടൂ മച്ച് ട്രബിൾ' എന്ന് വിദേശത്തുള്ള സഹോദരൻ ബാബു റോയിക്ക്, സി ജെ റോയി സന്ദേശം അയച്ചതായും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് റോയി ജീവനൊടുക്കിയതെന്നാണ് സൂചന.

റോയിക്കെതിരെ നടന്ന ആദായ നികുതി പരിശോധനയുടെ നാൾവഴി

ഡിസംബർ 3 നാണ് കൊച്ചിയിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ബെംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തിയത്. സി ജെ റോയി അപ്പോൾ ദുബൈയിലായിരുന്നു.

ഡിസംബർ ആറ് വരെ കൊച്ചിയിലെ ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടർന്നു.

റെയ്ഡിനെതിരെ ബംഗളൂരു ഹൈക്കോടതിയിൽ റോയി ഹർജി നൽകി. കൊച്ചിയിലെ ഉദ്യോഗസ്ഥർക്ക് ബെംഗളൂരുവിൽ പരിശോധന നടത്താൻ അധികാരമില്ലെന്നായിരുന്നു വാദം.

ഹർജിയിൽ റോയിക്ക് തിരിച്ചടിയും ഐ ടി ഡിപ്പാർട്മെന്റിന് അനുകൂലമായാണ് ഉത്തരവ് വന്നത്.

ജനുവരി 28 ന് ബെംഗളൂരുവിൽ എത്താൻ റോയിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. ജോയിന്റ് കമ്മിഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം 28 ന് പരിശോധന പുനരാരംഭിക്കുന്നു. റോയിയും ഓഫീസിൽ എത്തി.

ജനുവരി 29 നും റെയ്ഡ് തുടർന്നു.

ജനുവരി 30 (ഇന്നലെ) നും റെയ്ഡിന് ഉദ്യോഗസ്ഥർ എത്തി. പരിശോധന തുടരുന്നതിനിടെ റോയിയും സ്ഥലത്തെത്തി. ഏകദേശം 11 മണിയോടെ റെയ്ഡ് പ്രശ്നമാകുന്നു, 'ടൂ മച്ച് ട്രബിൾ' എന്ന് വിദേശത്തുള്ള ജേഷ്ഠൻ ബാബു റോയിക്ക്, സി ജെ റോയി സന്ദേശം അയച്ചതായാണ് വിവരം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ന് റോയി ജീവനൊടുക്കി. ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹം സ്വന്തം മുറിയിലേക്ക് പോയി. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട ശേഷം സ്വയം വെടിയുതിർത്തു. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ ശേഷം ആയിരുന്നു ആത്മഹത്യ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

75 വർഷത്തെ ബജറ്റ് ചരിത്രം വഴിമാറുന്നു, നിർമല സീതാരാമന്റെ പ്രസംഗത്തിൽ വൻ മാറ്റമെന്ന് റിപ്പോര്‍ട്ട്, പാർട്ട് ബി ഇനി വെറും നികുതി പ്രഖ്യാപനമാകില്ല
അസാധാരണം ഈ ഞായറാഴ്ച! രാജ്യത്ത് ആകാംക്ഷ നിറയുന്നു, ചരിത്രമെഴുതാൻ നിർമല സീതാരാമൻ, ഒൻപതാം തുടർ ബജറ്റ്; 2026 കേന്ദ്ര ബജറ്റ് അവതരണം നാളെ, നിറയെ പ്രതീക്ഷ