'നിങ്ങളുടെ അച്ഛന്റെ മൂക്കിൻ തുമ്പിൽ നിന്നാണ് 50 എംഎഎൽമാരെ പൊക്കിയത്'; ആദിത്യ താക്കറെയെ പരിഹസിച്ച് ഫഡ്നവിസ് 

Published : Dec 31, 2022, 01:15 PM ISTUpdated : Dec 31, 2022, 01:27 PM IST
'നിങ്ങളുടെ അച്ഛന്റെ മൂക്കിൻ തുമ്പിൽ നിന്നാണ് 50 എംഎഎൽമാരെ പൊക്കിയത്'; ആദിത്യ താക്കറെയെ പരിഹസിച്ച് ഫഡ്നവിസ് 

Synopsis

ആദിത്യ താക്കറെയേയോ അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെയോ ബിജെപി ഭയപ്പെടുന്നില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തിരിച്ചടിച്ചു.

നാഗ്പൂർ: ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗം യുവ നേതാവും മുൻമന്ത്രിയുമായ ആദിത്യ താക്കറെയുടെ പരാമർശത്തിന് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും രം​ഗത്ത്. 32കാരനെ ബിജെപിയും സർക്കാറും ഭയക്കുന്നുവെന്നായിരുന്നു ആദിത്യ താക്കറെയുടെ പരാമർശം. എന്നാൽ, ആദിത്യ താക്കറെയേയോ അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെയോ ബിജെപി ഭയപ്പെടുന്നില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തിരിച്ചടിച്ചു. ആദിത്യ താക്കറയെ പരിഹസിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രം​ഗത്തെത്തി. മഹാരാഷ്ട്ര സർക്കാർ ആദിത്യയുടെ പിതാവായ ഉദ്ധവിനെപ്പോലും ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

''ആദിത്യ താക്കറെയുടെ പിതാവിനെപ്പോലും ഞങ്ങൾ ഭയപ്പെടുന്നില്ല. അദ്ദേഹത്തിന്റെ പാർട്ടിയിലെ 50 എംഎൽഎമാരെ അദ്ദേഹത്തിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് പൊക്കിയാണ് ഞങ്ങൾ സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചത്. മുംബൈ കത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, പക്ഷേ ഒരു തീപ്പെട്ടി പോലും ഉരച്ചില്ല''- ഫഡ്‌നവിസ് പറഞ്ഞു. നിയമസഭ സമ്മേളനം പിരിഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. ശ്രീ സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു. മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനം വെള്ളിയാഴ്ച അവസാനിച്ചു. അടുത്ത വർഷം ഫെബ്രുവരി 27 ന് മുംബൈയിൽ അടുത്ത സമ്മേളനം ആരംഭിക്കും. 

'കടം നൽകിയ പണം തിരികെ ചോദിച്ചു'; തമിഴ്നാട് മുൻ എംപിയുടെ കൊലക്ക് പിന്നിൽ ഡ്രൈവർ
 

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ