പശ്ചിമ ബംഗാളിൽ കൂട്ടരാജി; മമത ബാനർജിയുടെ വിശ്വസ്‌തരായ ഉപദേശകർ അടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു

Published : May 07, 2026, 09:31 AM IST
mamata banerjee

Synopsis

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തെ തുടർന്ന് മമത ബാനർജിയുടെ വിശ്വസ്തരായ ഉന്നത ഉദ്യോഗസ്ഥർ രാജിവെച്ചു. മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവരുൾപ്പെടെയുള്ളവർ സ്ഥാനമൊഴിഞ്ഞതോടെ, ബിജെപി സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന സംസ്ഥാനത്ത് ഭരണതലത്തിൽ വലിയ മാറ്റങ്ങൾക്കാണ് കളമൊരുങ്ങുന്നത്.

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവരാണ് 'മുഖ്യ ഉപദേശക' സ്ഥാനങ്ങൾ രാജിവെച്ചത്. ഇവർക്ക് പുറമെ മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാർ എന്നിവരും രാജിവെച്ചു. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തെ തന്നെ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ 207-ഓളം സീറ്റുകൾ നേടി ബിജെപി വൻ വിജയം നേടിയതോടെയാണ് ഭരണതലത്തിൽ വൻ മാറ്റങ്ങളുണ്ടായത്. മമത ബാനർജിയുടെ ഭരണത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്നവരാണ് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥർ. പ്രത്യേകിച്ച് ആലാപൻ ബന്ദോപാധ്യായ, കേന്ദ്ര സർക്കാരുമായുള്ള തർക്കങ്ങളെത്തുടർന്ന് വിരമിച്ച ശേഷം മമതയുടെ പ്രത്യേക ഉപദേശകനായി നിയമിക്കപ്പെട്ട വ്യക്തിയാണ്.

സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരമേൽക്കാനിരിക്കെ, തൃണമൂൽ സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന മറ്റ് നിരവധി ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ സ്ഥാനമൊഴിഞ്ഞേക്കും എന്നാണ് റിപ്പോർട്ടുകൾ. പരാജയപ്പെട്ടെങ്കിലും താൻ രാജിവെയ്ക്കില്ലെന്നും പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുമെന്നുമാണ് മമത ബാനർജി നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കട്ടെയെന്നാണ് ഇവരുടെ നിലപാട്. അതേസമയം തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തുടങ്ങിയ സംഘർഷത്തിൽ സംസ്ഥാനത്ത് ആറോളം പേർ കൊല്ലപ്പെട്ടു. ഇവരിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റൻ്റും ഉൾപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദില്ലിയിൽ നിന്ന് വിളിയെത്തി, 'ടിവികെ-കോൺ​ഗ്രസ് സർക്കാർ വരരുത്'; തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാൻ നീക്കം
കോൺ​ഗ്രസ് ലീ​ഗായെന്ന് അസമിലെ എഐയുഡിഎഫ് , പാർലമെന്‍റില്‍ മുസ്ലീം ലീ​ഗിനെ മുഖ്യ പ്രതിപക്ഷമായി നേരിടുമെന്ന് ബിജെപിയുടെ പരിഹാസം